Breaking News

പതുവര്‍ഷസമ്മനാമായി കാര്‍ത്ത്യായനിയുടെ വീട്ടിലേക്ക് വൈദ്യുതി വെളിച്ചമെത്തി.

കൊടകര: പതുവര്‍ഷസമ്മനാമായി കാര്‍ത്ത്യായനിയുടെ വീട്ടിലേക്ക് വൈദ്യുതി വെളിച്ചമെത്തി. ജനിച്ചനാള്‍മുതല്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ജീവിച്ചുപോന്ന കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 79 കാരിയായ കൊടകര ഗാന്ധിനഗര്‍ അമ്പാട്ടുപറമ്പില്‍ കാര്‍ത്ത്യായനിയുടെ വീട്ടിലാണ് 2021 വിടപറുന്ന വേളില്‍  വൈദ്യുതികണക്ഷന്‍ നല്‍കിയത്.

വൈദ്യുതി ജീവനക്കാര്‍ സൗജന്യമായി വൈദ്യുതി നല്‍കാമെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും കറന്റിനോടുള്ള ഭയംമൂലം കാര്‍ത്ത്യായനി നിരസിക്കുകയായിരുന്നു. ഇപ്പോള്‍ വയറിംഗും കണക്ഷനും സൗജന്യമായി കെ.എസ്.ഇ.ബി ജീവനക്കാര്‍തന്നെയാണ് ചെയ്തുകൊടുത്തത്. സബി എന്‍ജിനീയര്‍ ബെന്നിജോസ്, സ്റ്റാഫ് സെക്രട്ടറി സി.സി.അനീഷ്, സീനിയര്‍ സൂപ്രണ്ട് വി.ഷീല, ജീവനക്കാരായ പി.ടി.ബൈജു, വി.രാജീവ്, വി.അജയകുമാര്‍,എ.കെ.ബാബു, കെ.എന്‍.ഹബീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!