Breaking News

ഇന്നോവയില്‍ കടത്തുകയായിരുന്ന 20 ലക്ഷംരൂപയുടെ  നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേര്‍ പിടിയില്‍

കൊടകര : ഇന്നോവ കാറില്‍  ഇരുപതോളം ചാക്കുകളിലായി കടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേരെ  കൊടകര പോലീസ് പിടികൂടി. ഒറ്റപ്പാലം അറുപ്പന്‍ വീട്ടില്‍ റഷീദ്(32), മായന്നൂര്‍ മൂത്തേടത്ത് വീട്ടില്‍ വിജീഷ്(29) എന്നിവരാണ് പിടിയിലായത്.

തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തുന്നവരാണ് പ്രതികള്‍. ദേശീയപാത കേന്ദ്രീകരിച്ച് മയക്കുമരുന്ന് തടയുന്നതുമായി ബന്ധപ്പെട്ട് വാഹനപരിശോധക്കിടയിലാണ് വ്യാഴാഴ്ച  രാത്രി 9 മണിയോടെ കൊടകര ഗാന്ധിനഗറില്‍നിന്ന് പ്രതികള പിടികൂടിയത്.

കൊടകര സി.ഐ.ജയേഷ്ബാലന്‍, എസ്.ഐ.ജെ.ജയ്‌സണ്‍, പോലീസ് ഓഫീസര്‍മാരായ എം.എസ്.ബൈജു, ഷാജു ചാതേലി, കെ.ടി.ആന്റണി, പി.എസ്.അനീഷ്, സി.പി.ഒ മാരായ മനീഷ്, സ്മിത്ത്, സ്‌പെഷ്യല്‍ബ്രാഞ്ചിലെ റീസണ്‍ എന്ിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!