Breaking News

2 ട്രെയിനുകള്‍ക്കു കൂടി നെല്ലായിയില്‍ സ്റ്റോപ്പ് അനുവദിച്ചു

നെല്ലായി :നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ 2 തീവണ്ടികള്‍ക്ക്  തിങ്കളാഴ്ച (21/02/2022) മുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചതായി റെയില്‍വേ   ഉത്തരവ് ഇറക്കി. കോവിഡ് ലോക്ക്ഡൗണിന്  മുന്‍പ് ഇവിടെ 6 തീവണ്ടികള്‍ക്ക്  സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. ഇവയുടെ ഓട്ടം പുനരാരംഭിച്ചപ്പോള്‍ നെല്ലയിലെ സ്റ്റോപ്പുകള്‍ റെയില്‍വേ പുനസ്ഥാപിച്ചില്ല.

നിരന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഡിസംബര്‍ 29 മുതല്‍ പാലക്കാട്-എറണാകുളം-പാലക്കാട് – എറണാകുളം മേമു തീവണ്ടിക്ക് കൂടി സ്റ്റോപ്പുവദിച്ചു. ഇപ്പോള്‍ ഷൊര്‍ണുര്‍ – എറണാകുളം , ഷൊര്‍ണുര്‍, ഗുരുവായൂര്‍- എറണാകുളം – ഗുരുവായൂര്‍ തീവണ്ടികള്‍ക്ക് കൂടി നെല്ലായിയില്‍ സ്റ്റോപ്പ് അനുവദിച്ചിരിക്കുകയാണ്. ഇനി ഗുരുവായൂര്‍ – പുനലൂര്‍ – ഗുരുവായൂര്‍ – പുനലൂര്‍, എറണാകുളം – ഗുരുവായൂര്‍ – എറണാകുളം, കോട്ടയം – നിലംബൂര്‍ – കോട്ടയം തീവണ്ടികള്‍ക്ക് കൂടി നെല്ലായിയില്‍ സ്റ്റോപ്പ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!