
കൊടകര : ചെറുകുന്ന് ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ കാവടി ഉത്സവം ആഘോഷിച്ചു. നിര്‍മാല്യം, ഗണപതിഹോമം, കലശാഭിഷേകം,ശ്രീഭൂതബലി, അഭിഷേകം, കാവടിയാട്ടം എന്നിവയുണ്ടായി.. അപ്പോളോ, പടിഞ്ഞാട്ടുംമുറി, താണിപ്പാറ, തെക്കുംമുറി സെന്‍ട്രല്‍, വടക്കുംമുറി, നാടുകുന്ന്, ആശാരിപ്പാറ എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി.
ചടങ്ങുകള്‍ക്ക് തന്ത്രി ഡോ.കാരുമാത്ര വിജയന്‍, കാവനാട് വിനോദ് ശാന്തി, മേല്‍ശാന്തി എഴപുന്ന ഷിബു എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് ടി.സി.സേതുമാധവന്‍, സെക്രട്ടറി പ്രകാശന്‍ എം.എം, ഖജാന്‍ജി ടി.സി.അശോകന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.