
കൊടകര :വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂർത്തി നവഗ്രഹ ശിവക്ഷേത്രത്തിൽ ജനുവരി 19 വരെ നടക്കുന്ന അതിരുദ്ര മഹായാഗത്തിന്റെ മൂന്നാം ദിനത്തിൽ ദക്ഷിണാമൂർത്തി സ്വരൂപാനന്ദ (ശ്രീരാമകൃഷ്ണ സേവാ ഞ്ജാനയോഗീശ്വര ആശ്രമം മഠാധിപതി), ഭദ്രദീപം തെളിയിച്ച് യാഗം ആരംഭിച്ചു.
യജമാനൻ അശ്വിനിദേവ് തന്ത്രി അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡൻ്റ് വിജി തമ്പി ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകനും പ്രൊഡക്ഷൻ കോൺട്രോളറുമായ എൻ.എം. ബാദുഷ, പത്നി മഞ്ജു ബാദുഷ. എച്ച്. എച്ച്.സ്വാമി പ്രഭാകരാനന്ദ സരസ്വതി , എ.ബി. വിശ്വംഭരൻ ശാന്തികൾ , ഡോക്ടർ വിനീത് ഭട്ട് , രഞ്ജിത്ത് കൈപ്പിള്ളി എന്നിവർ പ്രസംഗിച്ചു.