Breaking News

സപ്തതി നിറവിൽ ആനന്ദപുരം ശ്രീകൃഷ്ണ വിദ്യാലയം

ആനന്ദപുരം : അയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് 1953-ൽ യശശ്ശരീരനായ എ.എൻ നീലകണ്ഠൻ നമ്പൂതിരി സ്ഥാപിച്ച ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി വിദ്യാലയം സപ്തതിയുടെ നിറവിലാണ്.

ആരംഭഘട്ടത്തിൽ അപ്പർ പ്രെമറി വിഭാഗമായി ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് പിന്നീട് എൽ.പി വിഭാഗവും 1982-ൽ ഹൈസ്കൂൾ വിഭാഗവും 2010-ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചതോടെ വിദ്യാലയത്തിൽ – 2 മുതൽ +2 വരെ ഒരു കുടക്കീഴിൽ അധ്യയനം നടത്തുന്നതിന് സാധ്യമായി.

പാഠ്യ പാഠ്യേതര രംഗങ്ങളിലും ശാസ്ത്ര മേളകളിലും ദേശീയ തലത്തിൽ ഹോക്കി മത്സരങ്ങളിലും പങ്കെടുക്കുന്ന വിദ്യാലയത്തിലെ കുട്ടികൾ അക്കാദമിക്ക് രംഗത്തും മുന്നിട്ട് നിൽക്കുന്നു.17 പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നുമായി 2250-ൽ പരം കുട്ടികൾ പഠനം നടത്തുന്നു.

ഗ്രാമീണ മേഖലയിലെ വിദ്യാലയം ഒട്ടനവധി പ്രതിഭകളെ വിവിധ മേഖലകളിൽ സംഭാവന ചെയ്തു. പി.ടി.എ യുടെ മികവിന് സംസ്ഥാനത്തെ ഉയർന്ന അംഗീകാരമായ സി.എച്ച് പുരസ്ക്കാരം 2003 ൽ വിദ്യാലയത്തെ തേടിയെത്തി. അധ്യാപന രംഗത്ത്
പ്രഗത്ഭരുടെ ഒരു സമ്പത്ത് തന്നെ വിദ്യാലത്തിനുണ്ട്. വിദ്യാലയത്തിലെ പൂർവ്വ അധ്യാപക നായിരുന്ന ലോനപ്പൻ നമ്പാടനാണ് (മുൻ ഭവന-ഗതാഗത വകുപ്പ് മന്ത്രി) 1982-ൽ ഹൈസ്കൂൾ വിഭാഗം ഉദ്ഘാടനം ചെയ്തത് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച വിദ്യാലയത്തിൽ നിലവിൽ 120-ൽ പരം അദ്ധ്യാപകരും-അനദ്ധ്യാപകരുണ്ട്.

ശ്രീമതി ലീല അന്തർജ്ജനമാണ് ഇപ്പോഴത്തെ മാനേജർ. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ജനുവരി 27ന് നടക്കുന്ന വാർഷിക ആഘോഷത്തോടനുബന്ധിച്ച് സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പു മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
വിദ്യാലയത്തിന് സ്വന്തം ചാനലും സമഗ്ര രൂപരേഖാ പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!