കൊടകര : കൊളത്തൂക്കാവ് മഹാവിഷ്ണു-ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. നിര്‍മാല്യം, ഗണപതിഹോമം, ഉഷപൂജ,ചതുശുദ്ധിധാര, പഞ്ചഗവ്യം, 25 കലശം, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, കൊളത്തൂര്‍ജംഗ്ഷനില്‍നിന്നും എഴുന്നള്ളിപ്പ്, യുവജനസംഘം, സൗഹൃദ, ആദിശങ്കരസംഗമിത്രം എന്നിവരുടെ കലാരൂപങ്ങളുടെ വരവ്, കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, തിരുവാതിരക്കളി, കലാമണ്ഡലം മുരുകദാസിന്റെ തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്ിനവയുണ്ടായി. മേളത്തിന് പെരുവനം പ്രകാശന്‍മാരാരും പഞ്ചവാദ്യത്തിന് ചാലക്കുടി മണിയും നേതൃത്വം നല്‍കി.
ചടങ്ങുകള്‍ക്ക് തന്ത്രി എരിഞ്ഞനവള്ളി നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ക്ഷേത്രഭാരവാഹികളായ വടുതല നാരായണന്‍, അരുണ്‍കുമാര്‍ വാകയില്‍, സരിതനാരായണന്‍കുട്ടി, കണ്‍വീനര്‍ മണിക്കുട്ടന്‍ മലയാംപിള്ളി, ജയന്‍ തൈവളപ്പില്‍, സുധിജയന്‍ മേനോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.