കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ വായനവാരാഘോഷത്തിന് തുടക്കമായി. സെന്‍ട്രല്‍ ലൈബ്രറി ,റീഡേഴ്‌സ് ക്ലബ്, ഭാഷാവിഭാഗങ്ങള്‍, ഹ്യൂമന്‍ എക്‌സലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബുക്ക് ഫെയറിന്റെയും വായനാ വാരാഘോഷത്തിന്റെയും ഉദ്ഘാടനം സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. സി. രാവുണ്ണി നിര്‍വഹിച്ചു.
കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷനായിരുന്നു. വിവിധ പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകമേള, സെന്‍ട്രല്‍ ലൈബ്രറി, ഭാഷാവിഭാഗങ്ങള്‍ ഹ്യൂമന്‍ എക്‌സലന്‍സ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലുള്ള വിവിധമത്സരങ്ങള്‍ ,മലയാളവിഭാഗവും തൃശ്ശൂര്‍ ലിറ്റററി ഫോറവും സംയുക്തമായി സഹകരിച്ച് നടത്തുന്ന അര്‍ധദിന സെമിനാര്‍ എന്നിവയാണ് വായനവാരാഘോഷത്തില്‍ സംഘടിപ്പിക്കുന്നത്.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യുപോള്‍ ഊക്കന്‍ , വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. റാണി. എം.ജെ. ഡോ. ജോയ് കെ. എല്‍, ലൈബ്രറിയന്‍ ഡോ. ഷാജി. ബി, ഓഫീസ് സൂപ്രണ്ട് സതി, റീഡേഴ്‌സ് ക്ലബ് പ്രതിനിധി ജോണ്‍സ് എന്നിവര്‍ പ്രസംഗിച്ചു.