
കൊടകര : മൂലംകുടം എസ്.എന്‍.വി.യു.പി.സ്‌കൂളില്‍ വായനമാസചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു കുട്ടിക്ക് ഒരു പുസ്തകസഞ്ചി പദ്ധതിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഇരിങ്ങാലക്കുട മുന്‍ എം എല്‍ എ പ്രൊഫ.കെ.യു. അരുണന്‍ നിര്‍വഹിച്ചു. എം. പി.ടി.എ വൈസ് പ്രസിഡന്റ് കവിത പ്രസാദ് അധ്യക്ഷതവഹിച്ചു.
രക്ഷിതാക്കള്‍ അസംബ്ലിയില്‍ എന്ന തനതു പദ്ധതിയുടെ ആരംഭം കുറിച്ചുകൊണ്ട് എസ് എം.സി. കണ്‍വീനര്‍ ദീപ്തി സിജു കുട്ടികള്‍ക്കായി കേരള ഗാനം ആലപിച്ചു സീനിയര്‍ അദ്ധ്യാപിക സി.ആര്‍.സിനി,പ്രധാനാധ്യാപിക പി .പ്രീത ,വിദ്യാരംഗം കലസാഹിത്യവേദി കണ്‍വീനര്‍ ടി.ആര്‍ .റെജി എന്നിവര്‍ പ്രസംഗിച്ചു