Breaking News

മേളകലാ സംഗീത സമിതി സുവര്‍ണമുദ്ര കാവശ്ശേരി കുട്ടികൃഷ്ണന്

കൊടകര :  മേളകലാസംഗീതസമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്രക്ക് തിമില കലാകാരന്‍ കാവശ്ശേരി കുട്ടികൃഷ്ണന്‍ അര്‍ഹനായി. സമിതിയുടെ 13-ാം വാര്‍ഷികത്തോടനുന്ധിച്ച്  ഓഗസ്റ്റ് 17 ന് വൈകീട്ട് 4 ന് കൊട കര പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പെരുവനം കുട്ടന്‍മാരാര്‍ സുവര്‍ണമുദ്ര സമ്മാനിക്കും.

കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡണ്ട് പി.എം.നാരായണമാരാര്‍ അധ്യക്ഷത വഹിക്കും. മുതിന്ന വാദ്യകലാകാരന്‍ മാരായ പല്ലാവൂര്‍ രാഘവപിഷാരടി,കാക്കയൂര്‍ അപ്പുകുട്ടന്‍മാരാര്‍ എന്നിവരെ ആദരിക്കും. മദ്ദള കലാകാരനായിരുന്ന പാലക്കാട് കാവശ്ശേരി ചക്രപാണി പിഷാരടിയുടേയും  മാധവിപിഷാരസ്യാരുടേയും മകനായി ജനിച്ച കുട്ടികൃഷ്ണന്‍ പൊറത്തുവീട്ടില്‍ നാണുമാരാരുടെ ശിഷ്യനാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!