കൊടകര: ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ലാ ഖൊ- ഖൊ, കബഡി മത്സരങ്ങള്‍ക്ക് കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമായി. മുന്‍ സന്തോഷ്ട്രോഫി താരം അനില്‍കുമാര്‍ ഉദ്ഘാടന ം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ജി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍.
പി ജി ദിലീപ്, ഭാരതീയ വിദ്യാനികേതന്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ സി.കെ കാര്‍ത്തികേയന്‍ , വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി സേതുമാധവന്‍, വിദ്യാലയ സമിതി ജോയിന്റ് സെക്രട്ടറി രവീന്ദ്ര ബാബു എന്നിവര്‍ പ്രസംഗിച്ചു.