Breaking News

കൊടകരയില്‍ 2 തമിഴ്‌ സ്‌ത്രീകള്‍ പിടിയില്‍;മോഷ്‌ടിച്ച പണക്കെട്ട്‌ വലിച്ചെറിഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമം.

kda thamizh uvathikale pidikoodiകൊടകര:മോഷ്‌ടിച്ച പണവുമായി രക്ഷപ്പെടുകയായിരുന്ന 2 തമിഴ്‌യുവതികളെ കൊടകര പോലീസ്‌ അറസ്റ്റുചെയ്‌തു.തമിഴ്‌നാട്‌ നാഗര്‍കോവില്‍ സ്വദേശി മാരിയപ്പന്റെ ഭാര്യ കാവേരി(36), നാഗര്‍കോവില്‍ ചൊടലയുടെ ഭാര്യ കല്ല്യാണി(28) എന്നിവരാണ്‌ പിടിയിലായത്‌. ഇന്ന് (23-07-2013) രാവിലെ 11 മണിയോടെ കൊടകര ശാന്തി ആശുപത്രിക്കു സമീപംവച്ചാണ്‌ ഇവരെ പിടികൂടിയത്‌. ഓട്ടോയില്‍ പേരാമ്പ്രയില്‍ വന്നിറങ്ങിയ ഇവര്‍ അവിടെ നിന്നും വേറെ ഓട്ടോ വിളിച്ച്‌ കൊടകരയ്‌ക്കും അവിടെ നിന്നും മറ്റൊരു ഓട്ടോയില്‍ തൃശൂര്‍ ഭാഗത്തേക്കും പോകുകയായിരുന്നു. പേരാമ്പ്രയില്‍വച്ച്‌ ഇവരുടെ യാത്രയില്‍ സംശയം തോന്നിയ ഓട്ടോഡ്രവര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ ചുമട്ടുതൊഴിലാളികള്‍ ഇവരെ പിന്‍തുടരുകയും കൊടകര ശാന്തി ആശുപത്രിക്കും ഓട്ടുകമ്പനിക്കും ഇടയില്‍വച്ച്‌ ഇവര്‍ പിടിയിലാകുമെന്ന ഭീതിയില്‍ കയ്യിലുണ്ടായിരുന്ന പണക്കെട്ട്‌ റോഡിലേക്ക്‌ വലിച്ചെറിയുകയായിരുന്നു. 12500 രൂപയാണ്‌ ഇവര്‍ ഓട്ടോയില്‍ നിന്നും വലിച്ചെറിഞ്ഞത്‌. പുറകേയെത്തിയ കൊടകര പോലീസ്‌ ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ നാളെ (24-07-2013) കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!