Breaking News

സഹോദരനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നതായി നവ്യ

ആത്മകഥ: സഹോദരനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നതായി നവ്യയുടെ ഏറ്റുപറച്ചില്‍ സഹോദരനെ കൊല്ലാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി പ്രമുഖ നടി നവ്യാ നായരുടെ ഏറ്റുപറച്ചില്‍ . ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലാണ് നവ്യ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ‘നവ്യരസങ്ങള്‍ ’ എന്ന പേരില്‍ ഇറങ്ങുന്ന ആത്മകഥയില്‍ നവ്യയുടെ ജീവിതത്തിലെ ഒട്ടനവധി വെളിപ്പെടുത്തലുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

രക്ഷിതാക്കളുടെ സ്നേഹം പിടിച്ചുപറ്റാനായി കുട്ടിക്കാലത്ത് സഹോദരങ്ങള്‍ തമ്മിലുള്ള ശത്രുത ഏതളവു വരെ പോകാമെന്നും അത് സാധാരണയാണെന്നും കാവ്യ പറയുന്നുണ്ട്. ഇതിനായി ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ ആലോചിക്കുന്നത് വരെ പോകാമെന്നാണ് നവ്യയുടെ പക്ഷം.

ജീവിതാനുഭവക്കുറിപ്പുകളിലെ ആദ്യ അധ്യായങ്ങളില്‍ ഒന്നിലാണ് തന്റെ സഹോദരനുമായുള്ള ശത്രുതയുടെ രസകരമായ നിമിഷങ്ങളെ പറ്റിയും, സഹോദരനെ കൊല്ലാന്‍ തീരുമാനിക്കേണ്ടി വന്ന സാഹചര്യങ്ങളെ പറ്റിയും നവ്യ വെളിപ്പെടുത്തിയിരിക്കുന്നത്.

കുട്ടിക്കാലത്തെ ഒറ്റപ്പെടലാണ് തന്നെ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചതെന്നു പറഞ്ഞ നവ്യ, മാതാപിതാക്കള്‍ക്ക്‌ ഇക്കാര്യം അറിയില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!