Breaking News

ചിമ്മിനിതുറന്നതുമൂലം ആറ്റിപ്പിള്ളിക്കടവില്‍ മരങ്ങള്‍ വന്നടിഞ്ഞു.

കൊടകര:ചിമ്മിനിഡാമില്‍ ജലനിരപ്പ്‌ ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ ഷട്ടര്‍ തുറന്നതിനാല്‍ കുറമാലിപ്പുഴയില്‍ മറ്റത്തൂര്‍ ആറ്റിപ്പിള്ളിക്കടവില്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വന്‍മരങ്ങള്‍ വന്നടിഞ്ഞുകൂടി.ഇന്നലെ രാവിലെ 9 മണിയോടെ ചിമ്മിനിതുറക്കുകയും വെള്ളം ശക്തിയോടെ വന്നതിനെത്തുടര്‍ന്നാണ്‌ തെങ്ങും കവുങ്ങും റബറും ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ ആറ്റപ്പിള്ളിയില്‍ റഗുലേറ്റര്‍ കം ബ്രിഡ്‌ജില്‍ വന്നടിഞ്ഞത്‌.കാര്‍ഷികവിളകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിഌവൃക്ഷങ്ങള്‍ വന്നടിഞ്ഞത്‌ നാട്ടുകാര്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്ന്‌ പുതുക്കാട്‌നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ്‌ മരങ്ങള്‍ മാറ്റിയത്‌.പുഴയിലെ കുത്തൊഴുക്കും വന്നടിഞ്ഞ മരങ്ങളും കാണാനായി നിരവഥിപേര്‍ ആറ്റപ്പിള്ളിയിലെത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!