അനുശ്രീ ജേര്‍ണലിസ്റ്റാകുന്നു.


ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീ ടെലിവിഷൻ റിപ്പോര്‍ട്ടറായി വേഷമിടുന്നു. ഇപ്പോഴിതാ നവാഗതനായ ശംഭു സംവിധാനം ചെയ്യുന്ന വെടിവഴിപാട് എന്ന ചിത്രത്തിലാ​ണ് അനുശ്രീ ജേര്‍ണലിസ്റ്റാകുന്നത്.

റിപ്പോർട്ടർ മാത്രമല്ല ചാനലിലെ സ്റ്റാർ പെർഫോമർ കൂടിയാണ് അനുശ്രീ അവതരിപ്പിക്കുന്ന കഥാപാത്രം. മുന്പ് ചെയ്ത വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരിക്കും ഈ ചിത്രത്തിലേതെന്ന് അനുശ്രീ പറ‌ഞ്ഞു. ഡയമണ്ട് നെക്ലേസിലും റെഡ് വൈനിലും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അനായാസം ചെയ്യാൻ കഴിഞ്ഞു. എന്നാല്‍ ജേര്‍ണലിസ്റ്റിന്റെ റോള്‍ അങ്ങനെയല്ലെന്നും യുവനടി ചൂണ്ടിക്കാട്ടി.

താൻ മേക്ക്ഓവർ നന്നായി ആസ്വദിക്കുകയാണെന്നും അനുശ്രീ പറഞ്ഞു. മേക്ക്ഓവർ വരുത്തുക എന്ന തീരുമാനം മന:പൂർ‌വം കൈക്കൊണ്ട ഒന്നല്ല. മറിച്ച് മലയാള സിനിമയിലെ നിലവിലെ ട്രെൻഡുകൾക്ക് അനുസരിച്ച് താൻ മാറിചിന്തിക്കുകയാണെന്ന് മാത്രം. ലാൽ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും,​ സജി സുരേന്ദ്രന്രെ ആംഗ്രി ബേബിസ് എന്നീ സിനിമകളിലും അനുശ്രീ വേഷമിടുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!