മഞ്ജുവിന്റെ പരസ്യത്തിന് ഫീല്‍ പോരെന്ന്.

Manju_Adsപ്രിയതാരം മഞ്ജു വാര്യരുടെ തിരിച്ചുവരവ് വലിയ ആഘോഷമായി മാറിയിട്ട് ദിവസങ്ങളായി. ജുലൈ 31ന് പരസ്യം റിലീസ് ചെയ്യുമെന്നറിഞ്ഞ് ആരാധകരെല്ലാം കാത്തിരിക്കുകയായിരുന്നു. പറഞ്ഞതുപോലെ കൃത്യസമയത്ത് യുട്യൂബിലും വൈകാതെ ടിവി ചാനലുകളിലും പരസ്യം റിലീസ് ചെയ്തു. അങ്ങനെ പതിനാല് വര്‍ഷം കഴിഞ്ഞ് മഞ്ജു വീണ്ടും ആരാധകര്‍ക്ക് മുന്നിലുണ്ട്.
ഏത് കാര്യത്തിനും രണ്ടുവശമുണ്ടെന്നാണല്ലോ, കല്യാണ്‍ ജ്വല്ലറിയുടെ മഞ്ജു അഭിനയിച്ച പരസ്യത്തിന്റെകാര്യത്തിലും ഇതുണ്ട്. ചിലരെല്ലാം മഞ്ജുവിന്റെ പരസ്യത്തെ വാനോളം പുകഴ്ത്തുമ്പോള്‍ ചിലര്‍ വിമര്‍ശനങ്ങളുയര്‍ത്തിക്കഴിഞ്ഞു. പ്രതീക്ഷിച്ചത്ര നിലവാരമില്ല പരസ്യത്തിനെന്നതാണ് പലരും പറയുന്ന പ്രശ്‌നം. ഇത്രയേറെ വാര്‍ത്തയായിക്കഴിഞ്ഞ തിരിച്ചുവരവില്‍ ഇത്രപോരായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം.
പരസ്യത്തിന് വല്ലാത്ത വേഗതയാണെന്നും കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നില്ലെന്നുമാണ് ചിലര്‍ പറയുന്നത്. മറ്റുചിലരാകട്ടെ പരസ്യത്തിലെ അച്ഛന്‍-മകള്‍ ബന്ധത്തിന്റെയും അവരുടെ പിണക്കത്തിന്റെയും പിന്നീടുള്ള കൂടിച്ചേരലിന്റേയും ഫീല്‍ നല്‍കാന്‍ പരസ്യത്തിനാകുന്നില്ലെന്നാണ് ചിലരുടെ വിമര്‍ശനം. ഈ രണ്ടുകാര്യങ്ങളിലും കഴമ്പില്ലാതില്ലതാനും.
പരസ്യത്തിന് വല്ലാത്ത നാടകീയതയുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു, എന്നാല്‍ പരസ്യത്തിലുള്ള മഞ്ജു കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നുള്ള കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല.
മഞ്ജുവിന്റെയും ബച്ചന്റെയും അഭിനയത്തില്‍ കുറ്റങ്ങള്‍ പറയാനില്ലെങ്കിലും പരസ്യത്തിന്റെ ടോട്ടല്‍ ഫീല്‍ അത്ര പോര. കല്യാണ്‍ ജ്വല്ലറിയുടെ വിശ്വാസം സീരിസില്‍പ്പെട്ട പരസ്യങ്ങളില്‍ ഏറ്റവും ഫീല്‍ കുറഞ്ഞ പരസ്യമാണിതെന്നാണ് പൊതുവേ ഫേസ്ബുക്കിലും മറ്റും അഭിപ്രായമുയരുന്നത്. ഇതിന് മുമ്പ് ദിലീപും ബച്ചനും ചേര്‍ന്നഭിനയിച്ച പരസ്യത്തിന് മുന്നില്‍ ഈ പരസ്യം ഒന്നുമല്ലെന്ന് പറയുന്നവരും കുറവല്ല. പൊതുവേ പരസ്യത്തിനുള്ള ന്യൂനതകളെ മഞ്ജുവിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ കഴിയില്ലെന്നത് മറ്റൊരു സത്യമാണ്, പരസ്യ സംവിധാനത്തില്‍ കാര്യമായ പാളിച്ചകളുണ്ടായിട്ടുണ്ടെന്നുള്ളതാണ് സത്യം.[divider][vcyt id=ulXNNfuS9ow w=640 h=385]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!