Breaking News

അയ്യങ്കാളി ജയന്തി ആഘോഷിച്ചു

ayyankaaliകൊടകര : കെ.പി.എം.എസ്‌ കൊടകര ഏരിയയൂണിയന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാളിജയന്തി ആഘോഷിച്ചു .കാവില്‍ എന്‍.എസ്‌.എസ്‌ ഹാളില്‍ നടന്ന സാംസ്‌കാരികസമ്മേളനം ബി.ഡി.ദേവസി എം.എല്‍.എ ഉദ്‌ഘാടനംചെയ്‌തു. കെ.വി.മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.യു.അരുണന്‍ മുഖ്യപ്രഭാഷണം നടത്തി. മറ്റത്തൂര്‍ പഞ്ചായത്തംഗം എ.കെ.പുഷ്‌പാകരന്‍, എസ്‌.എന്‍.ഡി.പി യോഗം കൊടകര യൂണിയന്‍ പ്രസിഡണ്ട്‌ ഗോപി കുണ്ടനി, പട്ടികജാതിമോര്‍ച്ച സംസ്ഥാനപ്രസിഡണ്ട്‌ ഷാജുമോന്‍വട്ടേക്കാട എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. പി.പി.മുരളി ട്രാഫി വിതരണം നടത്തി. ടി.കെ.ഷാജു, പി.സി.വേലായുധന്‍, വി.എസ്‌.കാര്‍ത്തികേയന്‍, പി.കെ.സുബ്രന്‍, എ.കെ.അക്കന്‍, എം.എ.രാജു, സി.വി.ഷാജു, വ.പി.വള്ളിയമ്മ, പി.വി.ഉമേഷ്‌, കെ.വി.ഗീത, എ.കെ.സാജു എന്നിവര്‍ പ്രസംഗിച്ചു.

രക്തഗ്രൂപ്പുനിര്‍ണയവും രക്തദാനവും രക്തദാനസേനരൂപീകരണവും സാംസ്‌കാരിക ഘോഷയാത്രയും ചടങ്ങിഌ മുന്നോടിയായി നടന്നു. കൊടകര:സാധുജനസേവന അംബേദ്‌കര്‍ ചാരിറ്റബിള്‍ സൊസൈറ്റികേരളയുടെ അയ്യങ്കാളിജയന്തിയാചരണം നടന്നു.പി.എ.നാരായണന്‍ ഉദ്‌ഘാടനംചെയ്‌തു. എന്‍.എസ്‌.വേലായുധന്‍, കെ.എ.കുട്ടന്‍, കെ.ജെ.സുബ്രഹ്മണ്യന്‍, എം.കെ.അയ്യപ്പന്‍, എം.വി.കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!