Breaking News

വില പേശാനുളള ഇച്ഛാശക്തി ഇല്ല ; ഈഴവ സമൂഹം പിന്നോട്ട് പോയി : വെളളാപ്പിളളി നടേശന്‍

SnDP_Kodakaraകൊടകര : കൂട്ടായി നിന്ന് വില പേശാനുളള ഇച്ഛാശക്തി ഇല്ലാതായതാണ് ഈഴവ സമൂഹം പിന്നോട്ട് പോകാന്‍ ഇടയായതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പിളളി നടേശന്‍. ആദര്‍ശ രാഷ്ട്രീയം മരിച്ചുവെന്നും ജാതി രാഷ്ട്രീയമാണ് ഇപ്പോഴത്തെതെന്നും ജനറല്‍ സെക്രട്ടറി. എസ്.എന്‍ .ഡി.പി. യോഗം കൊടകര യൂണിയനു കീഴിലുളള മറ്റത്തൂര്‍ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠ സമര്‍പ്പണവും, വാസുപുരം ശാഖാ ഓഫീസ് ഉദ്ഘാടനം, കൊടുങ്ങ ശാഖാ മന്ദിരം ഉദ്ഘാടനം എന്നീ ചടങ്ങുകളില്‍ പങ്കെടുത്തു സംസാരിക്കുയായിരുന്നു ജനറല്‍ സെക്രട്ടറി. ഗുരുവിന്റെ ആദര്‍ശങ്ങളും സന്ദേശങ്ങളും കൂടുതല്‍ പ്രചരിപ്പിക്കുവാനും സംഘടിച്ചു ശക്തരായി വോട്ടു ബാങ്കാവാനും സമുദായാംഗങ്ങള്‍ തയ്യാറാകണമെന്ന് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. മറ്റത്തൂരിലെ ചടങ്ങില്‍ ശാഖാ പ്രസിഡണ്ട് എ.എസ്. സുനില്‍ അദ്ധ്യക്ഷനായിരുന്നു. യോഗം ഡയറക്ടര്‍ കെ.ആര്‍ . ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രീതി നടേശന്‍ , യൂണിയന്‍ പ്രസിഡണ്ട് ഗോപി കുണ്ടനി, സെക്രട്ടറി കെ.ആര്‍ . രാമകൃഷ്ണന്‍ , യോഗം ഡയറക്ടര്‍ ചക്രപാണി ശാന്തികള്‍ , ശാഖാ സെക്രട്ടറി പി.എസ്. രാമകൃഷ്ണന്‍ , യൂത്ത് മൂവ്‌മെന്റ് കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ.പി. അഭീഷ്, വനിത സംഘം പ്രസിഡണ്ട് ലൗലി സുധീര്‍ ബേബി, സെക്രട്ടറി മിനി പരമേശ്വരന്‍ , മേഖല കണ്‍വീനര്‍ സി.കെ. മോഹന്‍ദാസ്, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി മധു വളളിവട്ടത്തുകാരന്‍ , കോ-ഓര്‍ഡിനേറ്റര്‍ എം.വി. നന്ദകുമാര്‍ , എന്‍ .ആര്‍ . സുരേഷ് എന്നിവര്‍ സംസാരിച്ചു. വാസുപുരത്ത് നടന്ന ചടങ്ങില്‍ ശാഖാ പ്രസിഡണ്ട് സുന്ദരന്‍ മുത്താമ്പാടന്‍ അദ്ധ്യക്ഷനായിരുന്നു. യോഗം കൗണ്‍സിലര്‍ കെ.കെ. ബിനു മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടര്‍മാരായ കെ.ആര്‍ . ദിനേശന്‍ , കെ.പി. ചക്രപാണി ശാന്തികള്‍ , യൂണിയന്‍ സെക്രട്ടറി കെ.ആര്‍ . രാമകൃഷ്ണന്‍ , പ്രസിഡണ്ട് ഗോപി കുണ്ടനി, സെക്രട്ടറി വി.ജി. ഗിന്‍ഷ, വനിത സംഘം സെക്രട്ടറി ശ്രീന ദിവാകരന്‍ , നേതാക്കളായ സി.കെ. മോഹന്‍ദാസ്, കെ.പി. അഭീഷ്, മധു വളളിവട്ടത്തുകാരന്‍ , ലൗലി സുധീര്‍ ബേബി, മിനി പരമേശ്വരന്‍ , ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീല തിലകന്‍ , സുരേഷ് പൊന്നോളി തുടങ്ങിയവര്‍ സംസാരിച്ചു. കൊടുങ്ങയില്‍ നടന്ന ചടങ്ങില്‍ ശാഖാ പ്രസിഡണ്ട് ശശി ആര്യാടന്‍ അദ്ധ്യക്ഷനായിരുന്നു. ഹേമലത സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗം കൗണ്‍സിലര്‍ കെ.കെ. ബിനു, യൂണിയന്‍ പ്രസിഡണ്ട് ഗോപി കുണ്ടനി, സെക്രട്ടറി കെ.ആര്‍ . രാമകൃഷ്ണന്‍ , ഡയറക്ടര്‍മാരായ കെ.ആര്‍ . ദിനേശന്‍, ചക്രപാണി ശാന്തികള്‍ , ശാഖാ സെക്രട്ടറി മോഹനന്‍ കടയാടി, നേതാക്കളായ കെ.പി. അഭീഷ്, മധു വളളിവട്ടത്തുകാരന്‍ , ലൗലി സുധീര്‍ ബേബി, മിനി പരമേശ്വരന്‍ , ശിവന്‍ ഓടാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!