Breaking News

മറ്റത്തൂരില്‍ ചുഴലിക്കാറ്റ്‌;വ്യാപക കൃഷിനാശം

മൂന്നുമുറിയിൽ ചുഴലിക്കാറ്റിൽ കട പുഴകിയ ജാതി മരം.

കൊടകര: മലയോരഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്നുമുറി , ഒമ്പതുങ്ങല്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ  ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. മൂന്നുമുറി പള്ളിക്കു സമീപത്തെ മാമ്പ്രക്കാരന്‍ പോളി, ചേനത്തുപറമ്പില്‍ ജോണി എന്നിവരുടെ കോണ്‍ക്രീറ്റ്‌ വീടുകള്‍ക്കു മുകളിലെ ട്രസ്‌ കാറ്റില്‍ പറന്നുപോയി. മൂന്നുമുറിയിലെ മാമ്പ്രക്കാരന്‍ വില്‍സന്‍, പൊറത്തൂര്‍ തങ്കമ്മസെബാസ്റ്റ്യന്‍, ചങ്കന്‍ അന്തോണി, കരിക്കന്തറ രാമകൃഷ്‌ണന്‍, ഒമ്പതുങ്ങല്‍ പ്രദേശത്തെ മഠത്തിക്കര രഘു, നെരേപ്പറമ്പില്‍ കുഞ്ഞുവറീത്‌, കളപ്പുരക്കല്‍ സുരേഷ്‌, മഠത്തി വാസു, മേലേത്ത്‌ ജോസ്‌, ആലപ്പാടന്‍ ഗ്രസി ജോര്‍ജ്‌, ചക്കാലക്കല്‍ തോമസ്‌, കരിമ്പില്‍ നാരായണന്‍, മഞ്ഞളി തോമസ്‌ എന്നിവരുടെ ജാതി, വാഴ, കവുങ്ങ്‌, ഫലവൃക്ഷങ്ങള്‍ എന്നിവ നശിച്ചു.

moonnumury  mambrakkaran poliyude veedinumukalile tress chuzhalikkattil thakarnna nilayilthakarnnaമൂന്നുമുറി മംബ്രക്കാരൻ പോളിയുടെ  വീടിനുമുകളിലെ ട്രേസ്  ചുഴലിക്കാറ്റിൽ  തകർന്ന  നിലയിൽ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!