Breaking News

ആനപ്പാന്തം പട്ടികവര്‍ഗ്ഗ കോളനിയില്‍ മണ്ണ്‌-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി.

കൊടകര: സുസ്ഥിര പുതുക്കാട്‌ വികസന പദ്ധതിയിലെ മുഖ്യ നിര്‍ദ്ദേശമായ മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ആനപ്പാന്തം പട്ടികവര്‍ഗ്ഗ കോളനിയിലെ മണ്ണ്‌-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ അഌവദിച്ച 39.07 ലക്ഷം രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി പദ്ധതി വിശദീകരണത്തിഌം ഗുണഭോക്തൃ സമിതികള്‍ രൂപികരിക്കുന്നതിഌമായി കോളനിയില്‍ ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു. പ്രാഫ. സി. രവീന്ദ്രനാഥ്‌ എം.എല്‍.എ യോഗം ഉദ്‌ഘാടനം ചെയ്‌തു, ഈ പദ്ധതി പൂര്‍ത്തികരിക്കുന്നതോടെ മണ്ഡലത്തിലെ 11 പട്ടികവര്‍ഗ്ഗ കോളനികളിലും സ്വന്തമായ കുടിവെള്ള പദ്ധതിയും, വൈദ്യുതിയും ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ണ്‌-ജല സംരക്ഷണ പ്രവൃത്തികളുടെ ഭാഗമായി കോളനിക്ക്‌ ചുറ്റും ജൈവ വേലി നിര്‍മ്മാണം, മഴക്കുഴികളുടെ നിര്‍മ്മാണം, കല്ലു കൈയ്യാല നിര്‍മ്മാണം, പുല്ല്‌ വച്ചുപിടിപ്പിക്കല്‍, ട്രഞ്ചുകളുടെ നിര്‍മ്മാണം, തിട്ടകളുടെ നിര്‍മ്മാണം, മരങ്ങള്‍ വച്ചു പിടിപ്പിക്കല്‍, നീര്‍ച്ചാലുകളുടെ സംരക്ഷണം, റിംഗ്‌ കിണര്‍ നിര്‍മ്മാണം, ചെക്ക്‌ ഡാമുകള്‍, നടപ്പാതകള്‍, നീരുറവകളുടെ സംരക്ഷണം തുടങ്ങി.

കോളനിക്കകത്ത്‌ ഇന്ന്‌ നിലനില്‍ക്കുന്ന ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനാവശ്യമായ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ പദ്ധതി വിഭാവനം ചെയ്യുന്നു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ശിവദാസന്‍ അദ്ധ്യഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.ശിവരാമന്‍, ജില്ല പഞ്ചായത്ത്‌ മെമ്പര്‍ കല്ലൂര്‍ ബാബു, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിഗ്‌ കമ്മറ്റി ചെയര്‍മാന്‍ ജോസ്‌ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിഗ്‌ കമ്മറ്റി ചെയര്‍മാന്‍ വി.എസ്‌. സുബീഷ്‌, അംഗങ്ങളായ ഷിനി സന്തോഷ്‌, എ.കെ.പുഷ്‌പാകരന്‍, കെ.ആര്‍.ഔസേപ്പ്‌ എന്നിവര്‍ സംസാരിച്ചു. ജില്ല മണ്ണ്‌ സംരക്ഷണ ഓഫീസര്‍ മറിയാമ്മ ജോര്‍ജ്ജ്‌ പദ്ധതി വിശദീകരണം നടത്തി, ട്രബല്‍ സെക്‌ടറല്‍ ഓഫീസര്‍ സുരേഷ്‌ കുമാര്‍, വനം വകുപ്പ്‌ പ്രതിനിധി ദേവാനന്ദന്‍, ട്രബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ മൃദുല, ഊര്‌ മൂപ്പന്‍ നടരാജന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ ഗുണഭോക്തൃ സമിതികള്‍ക്കും യോഗം രൂപം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!