കൊടകര : വേദപണ്ഡിതനും അതിരാത്രത്തിന്റെ ആചാര്യനും ഹൈന്ദവ സമൂഹം ആദരവോടെ കാണുന്ന കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാടിനെ ടോള്‍പ്ലാസ്സയില്‍ വച്ച് പോലീസ് അകാരണമായി അക്രമിച്ച സംഭവം ഹിന്ദു സമാജത്തോട് കാട്ടിയ അനാദരവും, വെല്ലുവിളിയുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. കൈമുക്ക് മനയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. അക്കിത്തിരിപ്പാടിനെ അക്രമിച്ച എ.എസ്.ഐ യെ സസ്‌പെന്റ് ചെയ്ത് അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.മധുസൂദനന്‍ , താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് പി.എന്‍ .അശോകന്‍ , ജനറല്‍ സെക്രട്ടറി ഷോജി ശിവപുരം, സമിതി അംഗം ഇ.പി.പ്രദീപ് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.