Breaking News

വൈദിക സംസ്‌കാരത്തിനേ ലോകത്തെ രക്ഷിക്കാനാകൂ :സ്വാമി തഥാതന്‍.

SWAMIkAIMUKKUകൊടകര : ലോകത്തെ രക്ഷിക്കാന്‍ വൈദീകസംസ്‌കാരത്തിഌമാത്രമേ സാധ്യമാകൂവെന്ന്‌ സ്വാമി തഥാതന്‍. കൊടകര മറ്റത്തൂര്‍ കൈമുക്ക്‌ മനയില്‍ നടന്ന സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തമസ്സിലാണ്ടുപോയ മഌഷ്യലോകത്തെ വെളിച്ചത്തിലേക്കുനയിക്കാന്‍ യജ്ഞസംസ്‌കാരംവേണം. ഋഷീശ്വരന്‍മാര്‍ കണ്ടെത്തിയ ബാഹ്യആന്തരിക സൗഖ്യങ്ങളെ യോജിപ്പിക്കലാണ്‌ മഌഷ്യധര്‍മം. വേദങ്ങള്‍ മഌഷ്യന്റെ മാത്രം കുത്തകയല്ല. ലോകത്തിന്റേതാണ്‌. ജീവജാലങ്ങള്‍ വേദങ്ങള്‍ ശ്രവിക്കണം. ആ കമ്പനത്തിനെ ലോകം മുഴുവന്‍ സ്വീകരിക്കും. ബുദ്ധന്റെ അഹിംസ ലോകം സ്വീകരിച്ചെങ്കില്‍ ഇവിടം സ്വര്‍ഗമായേനെയെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. സ്വാമിയെ കൈമുക്ക്‌ ജാതവേദന്‍ നമ്പൂതിരി ഹാരമണിയിച്ച്‌ സ്വീകരിച്ചു.

ചടങ്ങില്‍ കേയാര്‍ ദിനേശന്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന്‌ കൈമുക്ക്‌ രാമന്‍ അക്കിത്തിരിപ്പാടിന്റെ ഷാഷ്‌ഠ്യം വിളംബരവും സ്വാമി നിര്‍വഹിച്ചു. ചടങ്ങില്‍ കൈമുക്ക്‌ ശ്രീധരന്‍ നമ്പൂതിരി, ബ്രഹ്മചാരി മൈത്രി സത്യവ്രത, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി.എന്‍.ശങ്കര്‍, ഷാജുമോന്‍ വട്ടേക്കാട്‌, എന്‍.പി.മുരളി, കെ.മുകുന്ദന്‍,  ടി.ബാലകൃഷ്‌ണമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!