Breaking News

ശ്രീരാഗം കുടുംബശ്രീയും നന്മ ബാലസംഖവും വാര്‍ഷികം നടത്തി.

B.D Devassyകൊടകര : കൊടകര ഗ്രാമപഞ്ചായത്തില്‍ 1-ാം വാര്‍ഡിലെ ശ്രീരാഗം കുടുംബ ശ്രീയുടേയും നന്മ ബാലസംഘത്തിന്റേയും വാര്‍ഷികം കൊടകര ഇമാനുവല്‍കൃപ വൃദ്ധസദനത്തില്‍  ആഘോഷിച്ചു.  ശ്രീരാഗം കുടുംബശ്രീയുടെ രണ്ടാം വാര്‍ഷികവും നന്മ ബാലസംഘത്തിന്റെ ഒന്നാം വാര്‍ഷികവുമാണ് ആഘോഷിച്ചത്.കുടുംബശ്രീ അംഗങ്ങളും, ബാലസംഘം അഗങ്ങളും, വൃദ്ധസദനത്തിലെ അന്തേവാസികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. കുടുംബശ്രീ അംഗങ്ങള്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി.

വാര്‍ഷികം ബി.ഡി.ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ബേബി സുരേഷ് അദ്ധ്യക്ഷയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍ കെ.ആര്‍ . സോമന്‍ , കുടുംബശ്രീ സെക്രട്ടറി ജയലക്ഷ്മി വിനയകുമാര്‍ ,  ഷാഫി പ്രസാദ്, അജിത സചീപ്, സി.പി.എസ്. ചെയര്‍ പേഴ്‌സന്‍ സ്വപ്ന സത്യന്‍, സി.പി.എസ്. വൈസ്‌ചെയര്‍പേഴ്‌സന്‍ നാരായണി വേലായുധന്‍ , ബാലസഭ കണ്‍വീനര്‍ ഷേര്‍ലി ജോസ്, രചന വേണു, സൂര്യ കെ.ജി., തേജസ് വിനയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!