Breaking News

എസ്‌.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ തിരുത്തിപറമ്പ്‌ ശാഖയുടെ വാര്‍ഷിക പൊതുയോഗം നടന്നു.

കൊടകര : എസ്‌.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ തിരുത്തിപറമ്പ്‌ ശാഖയുടെ വാര്‍ഷിക പൊതുയോഗം നടന്നു. ശാഖ പ്രസിഡന്റ്‌ രാജന്‍ സി.വി. യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യൂണിയന്‍ സെക്രട്ടറി കെ.ആര്‍. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ പ്രസിഡന്റ്‌ ഗോപി കുണ്ടനി മുഖ്യാതിഥിയായിരുന്നു. യോഗം ഡയറക്‌ടര്‍ എ.ബി. ചക്രപാണി മുഖ്യപ്രഭാഷണം നടത്തി.യോഗം ഡയറക്‌ടര്‍ കെ.ആര്‍. ദിനേശന്‍ ആശംസകള്‍ നേര്‍ന്നു.

ആളൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അയ്യപ്പന്‍ ആങ്കാരത്തിന്‌ ശാഖയുടെ സ്വീകരണം നല്‍കി. പുതിയ ഭാരവാഹികളായി രവികുമാര്‍ ഞാറ്റുവെട്ടി (പ്രസിഡന്റ്‌), സുരേന്ദ്രന്‍ കിഴക്കേവീട്ടില്‍ (വൈസ്‌ പ്രസിഡന്റ്‌), പ്രസാദ്‌ തത്തംപ്പിള്ളി (സെക്രട്ടറി), കെ.കെ. രാമകൃഷ്‌ണന്‍, കിഴക്കൂടന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!