Breaking News

കൊടകര ഫൊറോന ഇടവകയിലെ യൂണിറ്റുകള്‍ ജപമാല നടത്തി.

japamalaകൊടകര : ഫൊറോന ഇടവകയിലെ യൂണിറ്റുകള്‍ ജപമാന ജപമാല നടത്തി. ഇടവകയിലെ അഴകം ലിറ്റില്‍ ഫ്‌ളവര്‍ യൂണിറ്റും മരിയ ഗൊരോത്തി യൂണിറ്റും ചേര്‍ന്ന് അഴകം പാവനാത്മ കുടുംബക്ഷേമ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ആഘോഷമായ ജപമാല നടത്തി. കൊടകര ഫൊറോന വികാരി വെരി. റവ. ഫാ. തോമസ് ആലുക്ക, അസി. വികാരി ജിയോ കൈതാരത്ത്, കൊടകര ഡോണ്‍ ബോസ്‌കോ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസാന്‍, യൂണിറ്റ് ആനിമേറ്റര്‍ സിസ്റ്റര്‍, ആന്‍സിലിന്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. ഈ യൂണിറ്റുകളിലെ 12 -ാം ക്ലാസ്സിലെ മതബോധന പരീക്ഷയിലും +2 പരീക്ഷയിലും ഉന്നത വിജയം നേടിയ ആഷ്‌ന റോബിന്‍, കീര്‍ത്തി വര്‍ഗ്ഗീസ് എന്നിവര്‍ക്ക് യൂണിറ്റിന്റെ ക്യാഷ് അവാര്‍ഡും സമ്മാനവും വികാരി വിതരണം ചെയ്തു. ചടങ്ങില്‍ ക്ഷേമനിധി സെക്രട്ടറി സി.പി. തോമസ് സ്വാഗതവും പ്രസിഡന്റ് മാര്‍ട്ടിന്‍ പൊട്ടയ്ക്ക നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!