Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തിന് തുടക്കമായി.

Kavil Templeകൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തിന് തുടക്കമായി. ക്ഷേത്രേശന്‍ തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ക്ക് പവിത്രമോതിരവും ദ്രവ്യമായി വസ്ത്രവും നല്‍കി ആചാര്യവരണം നടന്നു.

തുടര്‍ന്ന് മുളയിടല്‍, പ്രാസാദശുദ്ധി, അസ്ത്രകലശം, രക്ഷോഘ്‌നഹോമം, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്  എന്നിവയുണ്ടായി. തുടര്‍ന്ന് കൊടകര ഉണ്ണി ‘ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ബുധനാഴ്‌ച രാവിലെ ഗണപതിഹോമം, ബിംബശുദ്ധി,  ചതുശുദ്ധിധാര, പഞ്ചഗം, ദ്വാരപ്രാശ്ചിത്തഹോമങ്ങള്‍ , മുളപൂജ, എന്നിവയുണ്ടാകും. 27 ന് കലശം സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!