Breaking News

ദുല്‍ഖര്‍ സല്‍മാനും നസ്രിയയും തമ്മില്‍ പ്രണയം? കാരണക്കാരന്‍ മൊബൈല്‍ ?

37110ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് സലാല മൊബൈല്‍സ്. പരസ്യചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ശരത് എ ഹരിദാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരം എന്ന ചിത്രത്തിലൂടെ ഭാഗ്യനായികയായ നസ്രിയയാണ് ദുല്‍ഖറിന്റെ ജോടിയായി സലാല മൊബൈല്‍സില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കാമ്പയിനു വേണ്ടി ‘ഗോള്‍ഡന്‍ മൊമന്റ്‌സ് വിത്ത് മമ്മൂട്ടി’ എന്ന പരസ്യചിത്രം ഒരുക്കിയ ശരത് എ ഹരിദാസന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് സലാല മൊബൈല്‍സ്. ശരത് ഒരുക്കിയ ഡൊമിനിയന്‍ എന്ന ഷോര്‍ട്ട് ഫിലിമിന് നാഷണല്‍ ടെലി ഫെസ്റ്റിവലില്‍ ഏറ്റവും നല്ല എക്‌സിപെരിമെന്റല്‍ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. റെയിന്‍ റെയിന്‍ കം എഗെയിന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും ശരത്തിന്റേതാണ്.

സലാല മൊബൈല്‍സില്‍ ദുല്‍ഖറിനും നസ്രിയയ്ക്കും പുറമേ സിദ്ദിഖ്, മാമുക്കോയ, ടിനി ടോം തുടങ്ങിയവരും പ്രധാനവേഷത്തിലുണ്ടാകും. സലാല മൊബൈല്‍സ് എന്ന ഷോപ്പ് നടത്തുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അമ്മാവന്‍ സലാലയില്‍ നിന്ന് അയച്ചു കൊടുത്ത പണം കൊണ്ട് തുടങ്ങിയ ഷോപ്പായതിനാലാണ് ഇതിന് സലാല മൊബൈല്‍സ് എന്ന പേര് വന്നത്. ഈ ഷോപ്പ് നടത്തുന്ന സാധാരണക്കാരനായ യുവാവായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന്റെ കാമുകി വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!