Breaking News

എസ്‌. എന്‍ . ഡി. പി. യോഗം കൊടകര യൂണിറ്റിന്റെ 5 മത്‌ വാര്‍ഷിക പൊതുയോഗം നടന്നു.

KDA SNDP Yogam Photoകൊടകര : എസ്‌. എന്‍ . ഡി.പി. യോഗം കൊടകര യൂണിറ്റിന്റെ 5 ാമത്‌ വാര്‍ഷിക പൊതുയോഗം നടന്നു. യൂണിയന്‍ പ്രസിഡന്റ്‌ ഗോപി കുണ്ടനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം, യോഗം കൗണ്‍സിലര്‍ കെ.കെ. ബിഌ ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ സെക്രട്ടറി കെ.ആര്‍ . രാമകൃഷ്‌ണന്‍ സ്വാഗതം ആശംസിച്ചു. യോഗം ഡയറക്‌ടര്‍മാരായ കെ.ആര്‍ .ദിനേശന്‍ , എ.ബി. ചക്രപാണി ശാന്തികള്‍ , യൂത്ത്‌ മൂവ്വ്‌മെന്റ്‌ പ്രസിഡന്റ്‌ കെ.പി. അബീഷ്‌, യൂത്ത്‌ സെക്രട്ടറി മധു വള്ളിവട്ടത്തുക്കാരന്‍ , വനിതസംഘം സെക്രട്ടറി മിനി പരമേശ്വരന്‍ ,പഞ്ചായത്ത്‌ കമ്മറ്റി അംഗം കെ.എന്‍ .സദാനന്ദന്‍ , ശ്രീനാരായണഗുരു ചാരിറ്റബിള്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ രാജന്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ സി.കെ. മോഹന്‍ദാസ്‌, പി.കെ. സുഗതന്‍, ഇ.എം. ജോഷി, പി.എസ്‌. രാമകൃഷ്‌ണന്‍, പഞ്ചായത്ത്‌ കമ്മറ്റി അംഗം കെ.വി. ശശീധരന്‍, വനിതാസംഘം പ്രസിഡന്റ്‌ ലൗലി സുധീര്‍ ബേബി എന്നിവര്‍ സന്നിഹിതരായിരുന്നു. യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ മോഹനന്‍ വടക്കേടത്ത്‌ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!