Breaking News

യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കൊടകര മണ്‌ഡലം കമ്മിറ്റി പ്രതിഷേധയോഗം നടത്തി.

കൊടകര : ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും, യൂത്ത്‌ കോണ്‍ഗ്രസ്‌ പാര്‍ലിമെന്റ്‌ സെക്രട്ടറിയുമായ പ്രനില ഗിരീശനെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌തവരെ അറസ്റ്റ്‌ ചെയ്യാത്തതില്‍ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കൊടകര മണ്‌ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വിധവകളുടെ സംഘടനായോഗത്തിനിടെ സിപിഎം പഞ്ചായത്ത്‌ മെമ്പറും അഌഭാവികളും ചേര്‍ന്ന്‌ പട്ടികജാതി ബ്ലോക്ക്‌ മെമ്പറെ ആക്രമിച്ചുവെന്ന്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. . യോഗത്തില്‍ മണ്‌ഡലം പ്രസിഡന്റ്‌ ജെസ്റ്റിന്‍ പൊന്‍മിനിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡെല്‍ജിത്ത്‌ ഞര്‍ലേലി ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ സെക്രട്ടറി രഞ്‌ജിത്‌ വി.ആര്‍., ഷാജു മാളിയേക്കല്‍, സലീഷ്‌ ശിവന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!