Breaking News

കൊടകര ബസ്‌സ്‌റ്റാന്‍ഡ്‌ : വ്യാപാരി സമിതിയുടെ പഞ്ചായത്ത്‌ ഓഫീസ്‌ ധര്‍ണ വ്യാഴാഴ്ച

kodakara Bus Standകൊടകര : ഗ്രാമപഞ്ചായത്തിന്റെ ബസ്സ്‌ററാന്‍ഡ്‌ കം ഷോപ്പിംഗ്‌ കോംപ്ലക്‌സില്‍ മുറികള്‍ വാടകക്കെടുത്ത കച്ചവടക്കാരെ പഞ്ചായത്ത്‌ അധികൃതര്‍ ചതിക്കുകയായിരുന്നെന്നാരോപിച്ച്‌ വ്യാപാരി വ്യവസായി സമിതി കൊടകര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച  രാവിലെ 10.30 ന്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസിഌമുമ്പില്‍ ധര്‍ണനടത്തും. സമിതി ജില്ലാസെക്രട്ടറി കെ.എം.ലെനിന്‍ ഉദ്‌ഘാടനംചെയ്യും.

2012 എപ്രില്‍ 10 ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ബസ്‌ സ്റ്റാന്‍ഡ്‌ കം ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. 30 കടമുറികളാണ്‌ ഈ ഷോപ്പിംഗ്‌ കോപ്ലക്‌സിലുള്ളത്‌. വലിയതുകക്കാണ്‌ വ്യാപാരികള്‍ മുറികള്‍ ലേലം വിളിച്ചെടുത്തത്‌. 11 മാസത്തെ വാടക ഡെപ്പോസിറ്റ്‌ ചെയ്യുകയുമുണ്ടായി. എന്നാല്‍ ബസ്‌ സ്റ്റാന്‍ഡിനകത്തേക്ക്‌ ബസ്സുകള്‍ പ്രവേശിക്കാത്തതും സ്റ്റാന്‍ഡിഌ മുന്‍ വശത്തെ ഓട്ടോറിക്ഷപാര്‍ക്കിംഗും വ്യാപാരികള്‍ക്ക്‌ ദുരുതമായെന്നും ഇതിനെതിരെ അധികൃതര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

വന്‍തുകക്ക്‌ മുറികള്‍ എടുത്ത വ്യാപാരികള്‍ ഇപ്പോള്‍ ഏറെ പ്രയാസത്തിലാണെന്നും ഇനിയും അധികൃതര്‍ നടപടിക്കൊരുങ്ങിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഹപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികളായ സി.ഡി.പോള്‍ ,അഫ്‌സല്‍ ,സജീവന്‍ കരോട്ട്‌, പോളി കൊട്ടേക്കാട്ടുകാരന്‍ എന്നിവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!