കോടാലി : പാചകവാതക വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ. മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോടാലിയില്‍ പ്രതിഷേധപ്രകടനം നടത്തി. സി.പി.ഐ. മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി സി.യു.പ്രിയന്, സി.പി.ഐ. മണ്ഡലം കമ്മറ്റി അംഗം ഉമ്മുകുല്‍സു അസീസ്, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ കെ.കെ.സുബ്രന്, നവീന്‍ തേമാത്ത്, കെ.പി.വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.