കൊടകര : ശ്രീനാരായണഗുരു ചാരിറ്റബിള്‍ ട്രസ്റ്റ് ആളൂര്‍ ധര്‍മ്മപാദ തീര്‍ത്ഥ ആശ്രമത്തിലെ ശ്രീമദ് ധര്‍മ്മാനന്ദ സ്വാമികളെ “”ധര്‍മ്മാചാര്യ” പുരസ്കാരം നല്കി ആദരിച്ചു. സമ്മേളനത്തില്‍ ആചാര്യ സേതുമാധവന് അദ്ധ്യക്ഷത വഹിച്ചു. തോമസ് ഉണ്ണിയാടന് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ച് സ്വാമികള്‍ക്ക് ധര്‍മ്മാചാര്യ പുരസ്കാരം സമര്‍പ്പിച്ചു.
ശിവഗിരി മഠത്തിലെ ശ്രീമദ് അവ്യയാനന്ദ സ്വാമികള്‍ അഌഗ്രഹ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയര്മാന് ടി.എ. രാജന് ബാബു, എസ്.എന്‍.ഡി.പി. സെക്രട്ടറി വി.സി. പ്രഭാകരന്, ഗുരുധര്‍മ്മ പ്രചാരണസഭ ജില്ല പ്രസിഡണ്ട് എ.കെ. ജയരാജ്, എം.എ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.