കൊടകര : നെല്ലായി മഹാമുനിമംഗലം മഹാവിഷ്ണുക്ഷേത്രാത്സവം 12 ന് കൊടിയേറും. അന്നേദിവസം വൈകീട്ട് നെല്ലായി നൃത്താഞ്ജലിയുടെ നൃത്തനൃത്ത്യങ്ങള്‍, 13 ന് രാവിലെ ഉത്സവബലി, വൈകീട്ട് കുചേലവൃത്തം കഥകളി, 14 ന് വൈകീട്ട് 7 ന് ചിറക്കല്‍ നിധീഷിന്റെ തായമ്പക, 15 ന് വൈകീട്ട് 7 ന് കലാസന്ധ്യ, 16 ന് വൈകീട്ട് കൈകൊട്ടിക്കളി, രാത്രി 8.30 ന് പള്ളിവേട്ട, പഞ്ചവാദ്യം, പാണ്ടിമളം, 17 ന് രാവിലെ ആറാട്ട് എന്നിവയാണ് പരിപാടികള്‍. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് അനിയന് നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് കൃഷ്ണന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.