Breaking News

ശിവാലയങ്ങളൊരുങ്ങി : ഇന്ന് മഹാശിവരാത്രി

SivaTempleകൊടകര: പഞ്ചാക്ഷരീ മന്ത്രം ഉരുക്കഴിക്കുന്ന മഹാശിവരാത്രി ഇന്ന്. കൊടകര മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ രാവിലെ നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, 1008 കുടംധാര, അണവലെടീേൃലന്നദാനം എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

നെല്ലായി പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവ-ശക്തി മഹാവിഷ്ണുക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ 5.30 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍ ആരംഭിക്കും. വൈകീട്ട് 5 മുതല്‍ ഭജന്‍സന്ധ്യ,രാത്രി 9 ന് വിവിധ സകലാപരിപാടികള്‍, 11.30 ന് മിമിക്‌സ് മല്ലൂസ് എന്നിവയുണ്ടാകും. ശിവരാത്രിയോടനുബന്ധിച്ച പിതൃബലി തര്‍പ്പണം നാളെ രാവിലെ 2.15 മുതല്‍ 10 വരെ നടക്കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ഗോവിന്ദന്‍ എമ്പ്രാന്തിരിയും പിതൃബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് സുരേഷ് ശാന്തി, ഹരികൃഷ്ണന്‍ ഇളയത് എന്നിവര്‍ കാര്‍മികത്വം വഹിക്കും.

EswaramangalamSivaTempleപുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രം,മറ്റത്തൂര്‍ കടശ്ശപുരം ശിവക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി ആഘോഷം നടക്കും.നെല്ലായി വയലൂര്‍ശിവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 4 ന് പെരുവനം ശങ്കരനാരായണന്റെ അഷ്ടപദി, 6 ന് ഭക്തിഗാനസുധ, 9 ന് പഞ്ചാരിമേളം, വൈകീട്ട് 3.30 ന് ചാക്യാര്‍ക്കൂത്ത്, 5 ന് വയലിന്‍സോളോ, രാത്രി 7.30 ന് പടിഞ്ഞാറെനടയില്‍ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, രാത്രി 10 ന് തിരുവാതിരക്കളി എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!