Breaking News

ഉമ്മന്‍ചാണ്ടി നാണംകെട്ട മുഖ്യമന്ത്രി: പിണറായി വിജയന്‍

KDA 1 CPM Kodakaraകൊടകര: കേരളത്തില്‍ ഇതിഌമുമ്പ്‌ ഒരു മുഖ്യമന്ത്രിയും കേള്‍ക്കേണ്ടിവരാത്ത പരാമര്‍ശം ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടി നാണക്കേട്‌ ഭൂഷണമാക്കിയ മുഖ്യനാണെന്ന്‌ സി.പി.ഐ.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.കൊടകര സൗത്ത്‌ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഫ്‌ളൈഓവര്‍ജംഗ്‌ഷനില്‍ നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനവും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പുറാലിയോടഌബന്ധിച്ച പൊതുസമ്മേളനവും ഉദ്‌ഘാടനംചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കടലിന്റെ മക്കളെ കയറ്റുകയും കാടിന്റെ മക്കളെ ഇറക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഭ്രാന്തന്‍ നയത്തിനെതിരെ ജനം തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനിലപടാ#ുകള്‍ കൂടുതല്‍ വീറോടെ നടപ്പാക്കാനാണ്‌ കേരളസര്‍ക്കാര്‍ ശ്രമിച്ചത്‌.വിലക്കയറ്റംമൂലം കുടുംബബജറ്റുകള്‍ താളം തെററി.വിലക്കയറ്റത്തിനകാരണം കോണ്‍ഗ്രസ്സിന്റെ കോര്‍പ്പറേറ്റ്‌ പ്രീണനമാണ്‌.

ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സ്‌ 2 അക്കത്തില്‍ ഒതുങ്ങും.കോണ്‍ഗ്രസ്സിന്റെ അതേ നയങ്ങളാണ്‌ ബി.ജെ.പിയും നടപ്പാക്കുന്നത്‌.ഇത്തവണ പ്രധാനസംസ്ഥാനങ്ങളിലെല്ലാം പ്രാദേശിക രാഷ്‌ട്രീയകക്ഷികള്‍ കൂടുതല്‍ സീറ്റുനേടും.കോണ്‍ഗ്രസ്സിനേയും ബി.ജെ.പിയേയും തള്ളി ഇടതുപക്ഷമതേതര ബദല്‍ രൂപംകൊള്ളും.ഈ ബദലിലേക്ക്‌ കേരളം വലിയ സംഭാവന നല്‍കും.യു.ഡി.എഫിനെ അധികാരത്തിലേറ്റിയവര്‍തന്നെ ഇപ്പോല്‍ കയ്യൊഴിയുകയാണ്‌.ആന്ധ്രാപ്രദേശില്‍ ഇക്കുറി കോണ്‍ഗ്രസ്‌ നേതാക്കള്‍ പോലും പ്രതീക്ഷിക്കുന്നത്‌ പൂജ്യം സീറ്റാണ്‌.ഇനിയും ഒരവസരം കൂടിതന്നാല്‍ എല്ലാമേഖലകളിലും കൂടുതല്‍കാര്യക്ഷമയോടെ വികസനം നടപ്പാക്കാംഎന്നാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്‌ പറയുന്നത്‌.കോണ്‍ഗ്രസ്‌ ഇപ്പോള്‍ ജനത്തിന്റെ ശത്രുവായിമാറിയിരിക്കയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ എം ജില്ലാ സെക്രട്ടറി എ.സി മൊയ്‌തീന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.രവീന്ദ്രനാഥ്‌,ബി.ഡി.ദേവസി,സി.പി.എം സെക്രട്ടേറിയേറ്റംഗം ബേബിജോണ്‍, യു.പി.ജേസഫ്‌, കൊടകര എരിയാ സെക്രട്ടറി ടി.എ.രാമകൃഷ്‌ണന്‍, ,കെ.കെ.രാമചന്ദ്രന്‍, പി.ജി.വാസുദേവന്‍നായര്‍, പി.ആര്‍.പ്രസാദന്‍, എം.കെ.തങ്കപ്പന്‍, കെ.ആര്‍.തങ്കപ്പന്‍, കെ.സി.ജെയിംസ്‌ എന്നിവര്‍ പ്രസഗിച്ചു. സി.രവീന്ദ്രനാഥ്‌ എം.എല്‍ എയുടെ നവ റിബലല്‍ അഥവാ ദുരിതങ്ങളുടെ നയം എന്ന പുസ്‌തകത്തിന്റെ പ്രകാശനം ബേബി ജോണിന്‌ ആദ്യപ്രതി നല്‍കി പിണറായി വിജയന്‍ നിര്‍വഹിച്ചു.

റിപ്പോർട്ട്‌ : കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!