മറ്റത്തൂര്‍ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശുചിത്വ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 25/05/2015 രാവിലെ 10 മണിക്ക് പഞ്ചായത്തോഫീസ് പരിസരത്ത് വച്ച് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ നിര്‍വഹിക്കുന്നതാണ്. വാര്‍ഡ് തല സാനിറ്റേഷന്‍ സമിതികള്‍ യോഗം ചേര്‍ന്ന് കര്‍മ്മ പരിപാടി തയ്യാറാക്കുന്നതിന് പഞ്ചായത്തില്‍ ചേര്‍ന്ന ആരേഗ്യ പ്രവര്‍ത്തകരുടേയും കുടുംബശ്രീ, അംഗനവാടി, ആശാപ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും യോഗത്തില്‍ തീരുമാനിച്ചു.