Breaking News

ശാസ്ത്രമില്ലാത്ത പ്രയോഗം തോന്ന്യാസം: മാടമ്പ് കുഞ്ഞുകുട്ടന്‍

kadakara mela kala akathamiകൊടകര :ശാസ്ത്രമില്ലാത്ത പ്രയോഗം തോന്ന്യാസമാണെന്ന് സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. കൊടകര മേളകലാസംഗീതസമിതിയുടെ അഞ്ചാംവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജന്മവാസനകളെ കര്‍മംകൊണ്ട് വളര്‍ത്തിയ തലമുറയുടെ കണ്ണികളാണ് വാദ്യകലാകാരന്‍മാരെന്നും ഏതുകലാരൂപവും ശാസ്ത്രീയമായി അഭ്യസിച്ച് അവതരിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. പെരുവനം കുട്ടന്‍മാരാര്‍ അധ്യക്ഷത വഹിച്ചു.

സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര ചെണ്ടകലാകാരന്‍ തൃക്കൂര്‍ ഗോപാലകൃഷ്ണന്‍മാരാര്‍ക്കും ഇലത്താളകലാകാരന്‍ കുണ്ടനാട്ട് നാരായണന്‍നായര്‍ എന്നിവര്‍ക്ക് മാടമ്പ് സമ്മാനിച്ചു. ചടങ്ങില്‍ മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ വെള്ളിത്തിരുത്തി ഉണ്ണിനായര്‍, വെളപ്പായ ഉണ്ണിനായര്‍, പരിയാരത്ത് ഉണ്ണിമാരാര്‍ എന്നിവരെ ബി.ഡി.ദേവസി എം.എല്‍.എ ആദരിച്ചു. ലിംക ബുക്ക്ഓഫ് അവാര്‍ഡ് ജേതാവ് ശുകപുരം ദിലീപ് മുഖ്യാതിഥിയായി.

സമിതിപുറത്തിറക്കിയ വാദ്യകലാകാരന്‍മാര്‍ക്കുള്ള പ്രോഗ്രാംഡയറിയുടെ പ്രകാശനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.ജോഷി മേളപ്രമാണി കിഴക്കൂട്ട് അനിയന്‍മാരാര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. കൊടകര ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. പഞ്ചായത്തംഗങ്ങളായ വിനയന്‍ തോട്ടാപ്പിള്ളി, മിനിദാസന്‍,കൊടകര പ്രസ്‌ക്ലബ് പ്രസിഡണ്ട് മധുസമ്പാളൂര്‍, പെരുവനം സതീശന്‍മാരാര്‍,ഇ.കൃഷ്ണന്‍നായര്‍, രഘുനന്ദനന്‍ അരിക്കാട്ട്, ടി.ശിവന്‍കൊടകര ഉണ്ണി,ചാലക്കുടി എന്നവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ തൃക്കൂര്‍ ഗോപാലകൃഷ്ണമാരാരുടെ നേതൃത്വത്തില്‍ ഗോപുരത്തിങ്കല്‍ പാണ്ടിമേളവുമുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!