Breaking News

ഡിസി കൈവച്ച ഡസ്റ്റര്‍

ദിലീപ് ഛാബ്രിയയുടെ കാര്‍ കസ്റ്റമൈസേഷന്‍ കമ്പനിയായ ഡിസി ഡിസൈനില്‍ നിന്ന് പുറത്തിറങ്ങിയ മോഡലുകളെല്ലാം തന്നെ ആരാധകരുടെ മനം കവര്‍ന്നിട്ടുണ്ട്. ഇന്നോവ, പോളോ, ഫോര്‍ച്യൂണര്‍ എന്നിവയായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ താരങ്ങളെങ്കില്‍ ഈ വര്‍ഷം അത് റെനോ ഡസ്റ്ററാണ്. ഡിസിയുടെ കരവിരുതാല്‍ അതിമനോഹരമായിട്ടുണ്ട് ഡസ്റ്റര്‍ .

1366794746

പുതിയ മുന്‍ഭാഗമാണ് ഡിസി ഡസ്റ്ററിന്റെ ഏറ്റവും ആകര്‍ഷണം. പൂര്‍ണ്ണമായി പരിഷ്കരിച്ച ഫ്രണ്ട് ഗ്രില്ലും ഹെഡ് ലാമ്പും ബമ്പറുകളും കോംപാക്ട് എസ്‍യുവിയ്ക്ക് ഫ്യൂച്ചറിസ്റ്റിക് ഭാവം നല്‍കുന്നു. ഗ്ലോസി ഫിനിഷിനു പകരം മാറ്റ് ഫിനിഷ് പെയിന്റാണ് ബോഡിയ്ക്ക്. പിന്‍ഭാഗത്തെ വലിയ ഡസ്റ്റര്‍ ബാഡ്ജിനു പകരം ഡിസി ബാഡ്ജ് ചേര്‍ത്തിട്ടിണ്ട്. അവിടംകൊണ്ടു തീരുന്നു പുറം ഭാഗത്തെ മോഡിഫിക്കേഷനുകള്‍ ‍. മനോഹരമെന്ന് ഏവരും പറഞ്ഞ ഡസ്റ്ററിന്റെ ഡിസൈനിനുള്ള അംഗീകാരമായി ഇതിനെ കരുതാം.

dc duster news 3

എന്നാല്‍ ഉള്ളില്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. തടിയുടെയും ലെതറിന്റെയും ആകര്‍ഷകമായ കോമ്പിനേഷനാണ് ഇന്റീരിയറിന്. അസാധ്യമായ ലക്ഷുറി ഫീല്‍ ഇതു നല്‍കുന്നു. പിന്നിലെ ബഞ്ച് സീറ്റ് പ്രീമിയം ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് വഴിമാറിയിരിക്കുന്നു. ആറ് തരത്തില്‍ ഇലക്ട്രോണിക്കലായി ഈ സീറ്റുകള്‍ ക്രമീകരിക്കാം. ഫോള്‍ഡബിള്‍ ടേബിള്‍ , എല്‍സിഡി ഡിസ്‍പ്ലേയോട് കൂടിയ എന്റര്‍ടൈന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. കോ ഡ്രൈവറുടെ സീറ്റ് നിവര്‍ത്തി ഒരു കിടക്കയായി മാറ്റാനുമാകും.
ഡിസിയുടെ സ്വതവേയുള്ള കസ്റ്റമൈസേഷന്‍ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഡസ്റ്ററിന്റേതു കുറവാണ്. 3.49 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു ഡസ്റ്റര്‍ കസ്റ്റമൈസേഷന്‍ കിറ്റിനു വില.  കടപ്പാട്  : autobeatz

dc-2

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!