Breaking News

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക ഹോളി ഫാമിലി യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു.

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക ഹോളി ഫാമിലി യൂണിറ്റിന്റെ വാര്‍ഷികം വികാരി ഫാ. തോമാസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക ഹോളി ഫാമിലി യൂണിറ്റിന്റെ വാര്‍ഷികം വികാരി ഫാ. തോമാസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക ഹോളി ഫാമിലി യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു. കേന്ദ്രസമിതി പ്രസിഡന്റ് തോമസ് കല്ലേലി അദ്ധ്യക്ഷത വഹിച്ചയോഗം വികാരി ഫാ. തോമാസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. മെഫിന്‍ തെക്കേക്കര സമ്മാനവിതരണം നടത്തി.

ഫാ. റോബി താളിപറമ്പില്‍ മുഖ്യാതിഥിയായി. കൈക്കാരന്‍ പ്രിന്‍സ് ചിറ്റാട്ടുകരക്കാരന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ മരിയ ഗൊരോള, യൂണിറ്റ് പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പിള്ളി, സെക്രട്ടറി ലിന്റോ കോഴിപ്പാടന്‍, ട്രഷറര്‍ ജേക്കബ്ബ് ചാലിശ്ശേരി, റോസി ജോര്‍ജ്ജ് പേരേപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് ശേഷം യൂണിറ്റംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടത്തി. തുടര്‍ന്ന് നടന്ന ഇലക്ഷനില്‍ പുതിയ ഭാരവാഹികളായി ദേവസ്സി മുള്ളക്കര (പ്രസിഡന്റ്), ഷൈജന്‍ കുഞ്ഞിവീട്ടില്‍ (വൈ. പ്രസിഡന്റ്), ജെസ്റ്റിന്‍ ജേക്കബ്ബ് ചാലിശ്ശേരി (സെക്രട്ടറി), ലിന്‍ഡ് വര്‍ഗ്ഗീസ് വെളിയന്‍ (ജോ. സെക്രട്ടറി), വര്‍ഗ്ഗീസ് മാളിയേക്കല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!