Breaking News

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് കൊടകരയില്‍ കൊടി ഉയര്‍ന്നു.

എല്‍.ജി.ഡി. (ജനതാദള്‍) സഹകരണ ജീവനക്കാരുടെ കൂട്ടായ്മയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് ഷോബിന്‍ തോമസ് പതാക ഉയര്‍ത്തുന്നു.

കൊടകര : എല്‍.ജി.ഡി.യുടെ (ലോക് താന്ത്രിക് ജനതാദള്‍) സഹകരണ ജീവനക്കാരുടെ കൂട്ടായ്മയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് ഷോബിന്‍ തോമസ് പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി പൗലോസ് കല്ലേലി അദ്ധ്യക്ഷത വഹിച്ചു. അജി ഫ്രാന്‍സീസ്,  സി.എ. തോമസ്, ക്ലിന്റി ആന്റണി, അനൂപ് കെ.പി, ജിജു കെ.കെ, റോബര്‍ട്ട് ഫ്രാന്‍സീസ്, വാക്സറിന്‍ പെരേപ്പാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് പ്രതിനിധി സമ്മേളനവും കൗണ്‍സിലും ചേര്‍ന്നു. സമ്മേളനം ഇന്ന് (25/11/2018) രാവിലെ 10 ന് കൊടകര എസ്.എന്‍. ട്രസ്റ്റ് ഹാളില്‍ വെച്ച് എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി ഉദ്ഘാടനം ചെയ്യും. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജീവനക്കാരെ ഏറ്റവും നല്ല സംസ്ഥാന സഹകരണ ബാങ്ക് അവാര്‍ഡിന് അര്‍ഹമായ കുറ്റിക്കാട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.സി. ആന്റണി മാസ്റ്റര്‍ ആദരിക്കുകയും, സഹകരണ വിഷയങ്ങളെ സംബന്ധിച്ചുള്ള സെമിനാറില്‍ മുതിര്‍ന്ന സഹകാരി നേതാവ് വിന്‍സെന്റ് പുത്തൂര്‍ ക്ലാസ്സ് എടുക്കുകയും, സംഘടനാ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!