Breaking News

കോവയ്ക്ക അഥവാ “മധുശമനി”

kovakka“കുക്കുര്‍ബിറ്റേസി “ എന്ന സസ്യ കുലത്തിലെ അംഗമായ കോവയ്ക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ്” എന്നും സംസ്കൃതത്തില്‍ “മധുശമനി” എന്നും അറിയപ്പെടുന്നു. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്ക്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്‍്.

ഏറെ പോഷകാംശങ്ങള്‍ നിറഞ്ഞതും ശരീരത്തിന്‍് കുളിര്‍മ്മ നല്‍കുന്നതും ആരോഗ്യദായകവുമാണ്‍് കോവയ്ക്ക. കോവയ്ക്ക പച്ചയായും കഴിക്കാവുന്നതാണ്‍്. പ്രമേഹരോഗികള്‍ക്ക് രോഗാശമനത്തിന്‍് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ്‍് കോവയ്ക്ക. ആര്‍ക്കും വീട്ടു തൊടിയില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും കോവയ്ക്ക ഒരു പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണ്‍്. കോവച്ചെടിയ്ക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട. സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാമ്പലും മതിയാകും. കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകത കൂടെയുണ്ട്. അതിനാല്‍ കീടനാശിനിപ്രയോഗം ആവശ്യമില്ലാത്ത ഒരു ചെടിയാണ്‍് കോവല്‍. ഈച്ചെടിക്ക് രോഗങ്ങളൊന്നും തന്നെ കാര്യമായി പിടിപെടാറില്ല.. അതു കൊണ്ടു തന്നെ കോവല്‍ ആര്‍ക്കും തൊടിയില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ്‍്.

കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണ്‍്. ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് നൂറ്ഗ്രാം കോവയ്ക്ക ഉപയോഗിച്ചു വരികയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവയ്ക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ച്ചേര്‍ത്തു കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹക്കുരു വരാനുള്ള സാദ്ധ്യതåവളരെക്കുറവാണ്‍്. കോവയ്ക്കയുടെ ഈ അത്ഭുത സിദ്ധിയെക്കുറിച്ച് ശാസ്ത്ര്ജഞ്ന്മാര്‍ ധാരാളം പഠനം നടത്തിയിട്ടുണ്ട്. കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്. കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും സേവിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

വയറിളക്കത്തിന്‍് കോവയിലയുടെ നീര്‍് ഒരു ഔഷധമായി ഉപയോഗിക്കാം.ഒരു ടീസ്പൂണ്‍ കോവയില നീര്‍് ഒരു ചെറിയകപ്പ് തൈരില്‍ച്ചേര്‍ത്ത് ദിവസവും മൂന്നു നേരം കഴിക്കുക. മലശോധനസാധാരണരീതിയിലാകുന്നതു വരെ ഇതു തുടരുക. കോവയ്ക്ക കൊണ്ട് സ്വാദിഷ്ട്മായ സലാഡും, തോരനും ഉണ്ടാക്കാം.പ്രമേഹ രോഗികള്‍ നിത്യവും അവരുടെ ഭക്ഷണക്രമത്തില്‍ കോവയ്ക്കയെ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!