Breaking News

ഉപഭോക്തൃനിയമ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

കൊടകര : കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതിയുടെ നേതൃത്വത്തില്‍ ഉപഭോക്തൃനിയമ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സനീഷ്‌കുമാര്‍ ജോസഫ്  എം.എല്‍.എ.ഉദ്ഘാടനം  നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത്  മെമ്പര്‍ ടി.വി. പ്രജിത്ത് മുഖ്യപ്രഭാഷണം നടത്തി.
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ മുഖ്യാതിഥിയായിരുന്നു. ഭക്ഷ്യവസ്തുക്കളിലെ മായം എങ്ങനെ കണ്ടെത്താം, എന്തൊക്കെ മായങ്ങള്‍ ചേര്‍ക്കുന്നു എന്നീ വിഷയങ്ങളെക്കുറിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. രേഖ ക്ലാസ് നയിച്ചു. കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി പ്രസിഡന്റ് പുഷ്പാകരന്‍ തോട്ടുപുറം, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍, പാലി ഉപ്പുംപറമ്പില്‍, പോള്‍സന്‍ ആലപ്പാട്ട്, ഡേവിഡ് പാറവളപ്പില്‍, അര്‍ജ്ജുന്‍ കെ. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!