Breaking News

പോട്ടയില്‍ ടയര്‍ പൊട്ടി പിക്കപ്പ് വാന്‍ മറിഞ്ഞു.

accidentചാലക്കുടി: ദേശീയപാതയില്‍ പോട്ട സുന്ദരിക്കവലയ്ക്ക് സമീപം ടയര്‍ പൊട്ടി, നിയന്ത്രണംവിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞു. ഒല്ലൂരില്‍നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട് കയറ്റിപ്പോയ പിക്കപ്പ് വാനാണ് വ്യാഴാഴ്ച വൈകിട്ട് നാലരയോടെ മറിഞ്ഞത്. പോട്ട മേല്പാലത്തില്‍വെച്ച് പിറകിലെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് വണ്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. വെള്ളച്ചാലിലേക്ക് മറിഞ്ഞ വണ്ടിയുടെ ഡ്രൈവര്‍ മൂവാറ്റുപുഴ സിറാജിന് (35) നിസ്സാര പരിക്കേറ്റു. വണ്ടിയുടെ അകത്തുണ്ടായിരുന്ന രണ്ടുപേരെ ഡ്രൈവര്‍ തന്നെ രക്ഷപ്പെടുത്തുകയായിരുന്നു. സിറാജിനെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സിറാജിനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!