Breaking News

കൊടകരയിൽ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഉപവസിച്ചു.

KDA BJP Upavasamകൊടകര : വധഭീഷണി മുഴക്കിയും പ്രചരണബോര്‍ഡ്‌ നശിപ്പിച്ചും ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന വിധത്തിലുള്ള പ്രചാരണമാണ്‌ സി.പി.എം പ്രവര്‍ത്തകര്‍ കൊടകരയിലെ ഉപതെരഞ്ഞെടുപ്പില്‍ നടപ്പാക്കുന്നതെന്നാരോപിച്ച്‌ കൊടകര പഞ്ചായത്തിലെ 16 ാം വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി അഖില്‍ ഭാസ്‌കരന്‍ ഉപവസിച്ചു. ഉപവാസസമരം ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.എസ്‌. ശ്രീരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. ഡി. നിര്‍മ്മല്‍, തിലകന്‍, പി.എം. കൃഷ്‌ണന്‍കുട്ടി, കെ. ആര്‍. മോഹനന്‍, വി.കെ. സുബ്രമണ്യന്‍, പ്രജിത്ത്‌, ജിത്ത്‌, പ്രദീപ്‌ തുടങ്ങിയവര്‍ സമരത്തില്‍ പങ്ക്‌ ചേര്‍ന്നു. സമാപന യോഗത്തില്‍ ബി.ജെ.പി. പഞ്ചായത്ത്‌ ജനറല്‍ സെക്രട്ടറി വി.കെ. മുരളി പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!