കൊടകര :ശ്രീകൃഷ്‌ണ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അഌമോദിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. വിവേകാനന്ദ എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ കെ.എന്‍. രാജേഷ്‌കുമാര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്‌തു. സാധുജന സേവന അംബേദ്‌കര്‍ ചാരിറ്റബില്‍ സൊസൈറ്റി കേരള പ്രസിഡന്റ് പി.എ. നാരായണന്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്‌മിസ്‌ട്രസ് എം. സുനന്ദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി. ബിജു നന്ദിയും പറഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ അനന്തു ബാബു, നിമല്‍ നാരായണന്‍, മണികണ്‌ഠന്‍, ജിത്തു ദീലീപ്, രേവതി കൃഷ്‌ണ എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. സാധുജന സേവന അംബേദ്‌കര്‍ സൊസൈറ്റി കേരള വിവേകാനന്ദ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ ആലപ്പുഴ, ശ്രീകൃഷ്‌ണ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.ടി.എസ്.ഇ., എന്‍.എം.എം.എസ്. എന്നീ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് വിദഗ്‌ദ്ധ പരിശീലനം നല്‍കി വരുന്നു.