Breaking News

കോളിഫ്ലവർ ഫ്രൈ.

വളരെ പെട്ടന്നുണ്ടാക്കാവുന്നതും രുചികരവുമായ ഒരു വിഭവം ആണിത്‌ .

CollyFlowerFryകോളിഫ്ലവർ – ഒന്ന് ( ഇടത്തരം )
കുരുമുളക്‌ പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്പൊടി – അര ടീസ്പൂണ്‍
ഗരം മസാല പൊടി (നിങ്ങള്ക്ക് ഇഷ്ടമുള്ളത് ) – 1 ടീസ്പൂണ്‍
മുട്ട – 2
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യമായത്

കോളിഫ്ലവർഇതളുകളാക്കി കഴുകി വൃത്തിയാക്കി എടുക്കുക . ഇത് ഉപ്പും മഞ്ഞള്പൊടിയും കുരുമുളക് പൊടിയും മസാലപൊടിയും അല്പം വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. മുട്ട പൊട്ടിച്ചു നന്നായി കലക്കിയെടുക്കുക . ഇതിലും ഒരു നുള്ള് ഉപ്പു ചേര്ക്കാം . മുട്ട കലക്കിയതിൽ മുക്കി കോളിഫ്ലവർഎണ്ണയില്‍ വറുത്തെടുക്കുക . ഇത് ചോറിന്റെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാവുന്നതാണ് . ചൂടോടെ വെറുതെ സോസില്‍ മുക്കി കഴിക്കാനും നല്ലതാണ് . By: Princy Aby

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!