Breaking News

വിവാഹപ്രായവും വിദ്യാഭ്യാസവും:ചര്‍ച്ച നടത്തി.

mattathur-in-.-inaugrationമറ്റത്തൂര്‍ : മറ്റത്തൂര്‍ ഡോട്ടിന്നിന്റെ ആഭിമുഖ്യത്തില്‍ വിവാഹപ്രായവും വിദ്യാഭ്യാസവും”എന്ന വിഷയത്തെ അധികരിച്ച്‌ നടന്ന ചര്‍ച്ച മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ശിവദാസന്‍ ഉദ്‌ഘാടനം ചെയ്‌തു.കര്‍ണാടക ജുവനൈല്‍ ജസ്റ്റീസ്‌ മെമ്പര്‍ ബാബുരാജ്‌ പള്ളാടന്‍ വിഷയാവതരണം നടത്തി.മറ്റത്തൂര്‍ ഡോട്ട്‌ ഇന്‍ പ്രസിഡണ്ട്‌ പ്രവീണ്‍.എം.കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ഷീലാവിപിനചന്ദ്രന്‍,ഗ്രാമപഞ്ചായത്‌ അംഗം ഉമ്മുക്കുല്‍സു അസീസ്‌,ശ്രീധരന്‍ കളരിക്കല്‍ ,വി.കെ.കാസിം,ടി.ഡി.ശ്രീധരന്‍,റഹിം മാസ്റ്റര്‍,തുടങ്ങി നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചു.

104 പ്രാവശ്യം രക്തദാനം നടത്തിയ വെള്ളിക്കുളങ്ങര സ്വദേശി ജോയ്‌ കാവുങ്ങലിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു.മറ്റത്തൂര്‍ ഡോട്ട്‌ ഇന്നിന്റെ വെബ്‌സെറ്റില്‍ ആരംഭിക്കുന്ന മറ്റത്തൂര്‍ മാട്രിമോണിയലിന്റെ ഉല്‍ഘാടനവും തദവസരത്തില്‍ നടന്നു.പ്രാഗ്രാം കോര്‍ഡിനേറ്റര്‍ ശിവന്‍ തണ്ടാശ്ശേരി സ്വാഗതവും എ.ആര്‍.പ്രകാശന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!