Breaking News

‘മാത്തുക്കുട്ടി’യുടെ ചിത്രീകരണം പൂര്‍ത്തിയായി, മമ്മൂട്ടിക്ക് മെഗാഹിറ്റ് പ്രതീക്ഷ!

mathukuttyരഞ്ജിത്തും മമ്മൂട്ടിയും ചേരുമ്പോള്‍ എന്നും പ്രേക്ഷകര്‍ക്ക് ഗംഭീര ചലച്ചിത്രവിരുന്നുകള്‍ ലഭിക്കാറുണ്ട്. കൈയൊപ്പും പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവുമെല്ലാം ഉദാഹരണം. ഇപ്പോഴിതാ, പ്ലാങ്കമണ്‍ കുരുടം‌ചാലില്‍ മാത്യു ജോര്‍ജ് എന്ന കഥാപാത്രത്തെ മമ്മൂട്ടിക്ക് സമ്മാനിച്ചിരിക്കുകയാണ് രഞ്ജിത്.

മാത്യു ജോര്‍ജ് എന്ന മാത്തുക്കുട്ടിയായി മമ്മൂട്ടി എത്തുന്നത് ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ എന്ന പുതിയ ചിത്രത്തിലാണ്. ഈ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. റിലീസ് ഡേറ്റ് പിന്നീട് പ്രഖ്യാപിക്കും.

പ്ലാങ്കമണ്ണില്‍ നിന്ന് 15 വര്‍ഷം മുമ്പ് ജാനറ്റ് എന്ന നഴ്സിനെ വിവാഹം കഴിച്ച് ജര്‍മ്മനിയിലേക്ക് പോയ ആളാണ് മാത്തുക്കുട്ടി. ജര്‍മ്മനിയില്‍ ഒരു വലിയ സുഹൃദ്സംഘമുണ്ട് മാത്തുക്കുട്ടിക്ക്. മിക്കവരും പ്ലാങ്കമണ്‍ സ്വദേശികളാണ്. ആ സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു പ്രത്യേക ദൌത്യത്തിനായി മാത്തുക്കുട്ടിയെ നാട്ടിലേക്ക് അയയ്ക്കുന്നു.

15 വര്‍ഷത്തിന് ശേഷം ആദ്യമായി പ്ലാങ്കമണ്ണിലെത്തുന്ന സന്തോഷവും തന്‍റെ ദൌത്യം പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു മാത്തുക്കുട്ടിക്ക്. എന്തായാലും പ്ലാങ്കമണ്ണിലെത്തിയ മാത്തുക്കുട്ടി ആകെ അങ്കലാപ്പിലായി. പതിനഞ്ച് വര്‍ഷം മുമ്പ് അയാള്‍ ജീവിച്ച ഗ്രാമമായിരുന്നില്ല അത്. പ്ലാങ്കമണ്‍ ആകെ മാറിയിരുന്നു.

എങ്കിലും അയാള്‍ ആ പ്രശ്നങ്ങളൊക്കെ അതിജീവിക്കുകയും തന്‍റെ ദൌത്യത്തിനായി ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ അവിടെ കാത്തിരുന്നത് അയാള്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളായിരുന്നു. ഒടുവില്‍ അയാള്‍ ജര്‍മ്മനിയിലേക്ക് മടങ്ങുന്നു. അയാള്‍ക്ക് തന്‍റെ ദൌത്യം വിജയകരമായി പൂര്‍ത്തീകരിക്കാനാവുമോ? – അറിയണമെങ്കില്‍ ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ തിയേറ്ററുകളിലെത്തുന്നതുവരെ കാത്തിരിക്കണം.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ മമ്മൂട്ടിക്ക് രണ്ട് നായികമാരാണുള്ളത് – മുത്തുമണിയും അലീഷയും. മധു നീലകണ്ഠന്‍ ക്യാമറ ചലിപ്പിക്കുന്ന ഈ സിനിമയുടെ സംഗീതം ഷഹബാസ് അമന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!