Breaking News

ഒക്‌ടേവിയയ്ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഒരുക്കി.

2013-skoda-octavia-vrs_560x420പുതിയ സ്‌കോഡ ഒക്‌ടേവിയ ഇന്റര്‍നെറ്റ് മുഖേന ബുക്ക് ചെയ്യാന്‍ ചെക്ക് നിര്‍മാതാക്കള്‍ അവസരമൊരുക്കി. 5,000 രൂപ അടച്ച് ഇഷ്ടമുള്ള കാര്‍ ബുക്ക് ചെയ്യാം .നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് സംവിധാനങ്ങളിലൂടെ ബുക്കിങ് തുക അടയ്ക്കാനാവും. കാറിന്റെ ബാക്കി വില ഷോറൂമില്‍ തന്നെ നല്‍കണമെന്നാണു വ്യവസ്ഥ. ബുക്കിങ് റദ്ദാക്കുമ്പോള്‍ അടച്ച തുക പൂര്‍ണമായി തന്നെ മടക്കി നല്‍കുമെന്നും സ്‌കോഡ ഓട്ടോ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

വിശാലമായ അകത്തളം, ആധുനിക രൂപകല്‍പ്പന, ലോകോത്തര നിലവാരമുള്ള എന്‍ജിന്‍ സാധ്യതകള്‍, അക്‌സസറികളുടെ ധാരാളിത്തം എന്നിങ്ങനെ പോകുന്നു ഒക്‌ടേവിയയുടെ സവിശേഷതകളായി സ്‌കോഡ ഓട്ടോ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍. സലൂണ്‍ ആകൃതിയുള്ള ഒക്‌ടേവിയയില്‍ അഞ്ചു വാതിലുള്ള വാഹനങ്ങളുടെ പ്രായോഗിക സൗകര്യങ്ങളും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

കാറിന്റെ 1.4 ടിഎസ്‌ഐ ആക്ടീവ് വെര്‍ഷന് 13.95 ലക്ഷം രൂപയാണു ഡല്‍ഹി ഷോറൂമിലെ വില. ഇതോടൊപ്പം 1.8 ടിഎസ്‌ഐ, 2.0 ടിഡിഐ വകഭേദങ്ങളിലും പുതിയ ഒക്‌ടേവിയ വില്‍പ്പനയ്ക്കുണ്ട്. ഒക്‌ടേവിയ വെര്‍ഷനുകള്‍ക്കു മാത്രമല്ല സ്‌കോഡയുടെ മോഡല്‍ ശ്രേണിക്ക് പൂര്‍ണമായി തന്നെ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!