Breaking News

ഒരു വിലാപം…!!!

Kurumaliഎന്തു നിന്‍ നാദവിപന്ചികയില്‍ നിന്നു
പൊഴിയുന്നതെന്നും വിഷാദരാഗം…?
എന്തിനായ് നിന്‍ മുളംതണ്ടിലുയരുന്നു
നൊമ്പരം തിങ്ങുന്ന കളനിസ്വനം…?
തെല്ലിളം കാറ്റിലിളകും കുറുനിര
മേല്ലെയിടം കയ്യാലൊന്നൊതുക്കി
തെന്നിക്കുണുങ്ങുന്നൊരോടത്തില്‍, തീരത്തിന്‍
ചിന്നും നിഴല്‍ നോക്കി ഞാനിരിക്കെ,
ഒന്നുമോര്ക്കാ തെ നീയോതിയതാവാമീ
സല്ലാപവേളയി, ലെന്നാലുമെന്
അന്തരംഗത്തില്‍ ഞാനെന്നോടു തന്നെയീ
സന്ദേഹമെത്ര നാള്‍ തേടിടുന്നു…

Kurumali1നന്ദിനിപ്പുഴയെന്നും നന്ദിയാറാണെന്നും
നിന്നെക്കുറിച്ചു പറഞ്ഞു മറ്റുള്ളവര്‍
നീയാരാണെങ്കിലുമോമനേ,യെന്നുടെ
ബാല്യകൌമാരങ്ങള്‍ പങ്കിട്ടു നിന്നവള്‍
എങ്ങനെ ദുഃഖം കലരാതിരിക്കുമെന്‍
വേണുവില്‍ നിന്നെക്കുറിച്ചു പാടീടവെ
ഇന്നലെ നിന്നഴകും കുണുങ്ങിപ്പാഞ്ഞൊ-
രുല്ലാസയാത്രയുമോര്മ്മിയിലെത്തവെ..
ഇന്നുനീ പേര്ത്തും തളര്ന്നുംത നിണംവറ്റി-
യെല്ലും തൊലിയും വരണ്ട വദനവും
പൂഴിമണല്പ്പൊരപ്പെല്ലാം കവര്ന്നൊ രു
ചേറും ചതുപ്പും മാലിന്യവുമാകവെ… 

Kurumali2ഓളങ്ങളില്‍ തല്ലി താളം പിടിച്ചാര്ത്തുല
മേളങ്ങളാടുവാ,നിന്നിവിടെ
നീന്തിത്തുടിക്കാനും മുങ്ങാംകുളിയിട്ട്
കേളികളാടീട്ടു വെള്ളം കലക്കാനും
ഓടിയെത്താറില്ല പൈതങ്ങള്‍, നിന്നുടെ
സാന്ത്വനം തെല്ലുമറിഞ്ഞുകൂടാ
ആരുമറിയുവതില്ല നിന്‍ കയ്യിന്റെി
സ്നേഹമുതിരും പരിലാളന
വെണ്ണിലാവില്‍, പുലരും മുമ്പു കുളിരിന്റെ
പല്ലവം ചാര്ത്തുിന്ന പെണ്മണികള്‍
നിന്നെ തിരുവാതിരപ്പാട്ടു പാടീ-
യുണര്ത്താ ന്‍ തുടി കൊട്ടിയെത്താറില്ല… 

Kurumali5കന്നുപൂട്ടിതളര്ന്നേതറെ വിയര്പ്പാ ര്ന്ന
മെയ്യുമായിന്നു കൃഷീവലന്മാര്‍
നിന്നില്‍ മുങ്ങിത്തളിര്ക്കാ നായി സന്ധ്യക്ക്
വന്നിറങ്ങാറില്ല നീരാട്ടിനായ്
കാലം പകര്ന്ന വാര്ദ്ധ്ക്യമല്ലാ, ധന-
മോഹികള്‍ ഹോമിച്ചതാണ്‌ നിന്‍ യൌവനം
പൊന്മുട്ടയിട്ട കിളിയെ കൊലക്കേകി
വന്കിടക്കാരായി മാറിയോര്‍ തന്‍ ദുര.
നിന്നെ ചുരന്നവര്‍ മണ്ണെടുത്തെത്രയോ
വെന്മണിമേടകള്‍ തീര്ത്തി ടുന്നൂ
നീയിടനെഞ്ചുപൊട്ടിക്കേണതോര്ക്കാിതെ
നിന്നെച്ചുഴന്നോര്‍ ധനികരായില്ല… 

Kurumali3മേടും പറമ്പും പുഴയും മലകളും
തോടുമന്യര്ക്കേ കി സല്കരിപ്പോര്‍
പാതി മരിച്ച നിന്‍ മേനിയും വിറ്റതിന്‍
വീതമായ് കോടികള്‍ നേടിയേക്കാം
നാളെ നിന്നേയും വില പേശി വാങ്ങുവാ-
നേതോ പരദേശിയെത്തിയേക്കാം
നിന്നിലലിഞ്ഞൊരെന്‍ കാവ്യസങ്കല്പ്പിങ്ങള്‍
നിന്നിലൊടുങ്ങാമെന്‍ പൊന്കി്നാക്കള്‍
നീയന്യയാകുന്നതോര്ത്താ ലൊടുങ്ങാത്ത
വേദന നെഞ്ചില്‍ ചിറകടിക്കേ
എന്റെന മൂളിപ്പാട്ടു പോലുമെന്നോമനേ
കണ്ണീരാലീറനായ് മാറിടുന്നൂ……. 

ലതിക  പി. നന്ദിപുലം

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *